
ശ്രീനഗർ : ബുധനാഴ്ച സുരക്ഷാ സേന ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊലപ്പെടുത്തി. പൊലീസ് നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് നൗഗാം പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഇവിടെയുള്ള ഡംഗർപോറയിൽ കൂടുതല്‍ തീവ്രവാദികള്‍ക്കായി സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചതായി ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഓപ്പറേഷനിൽ തീവ്രവാദികൾ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സുരക്ഷാ സേന തിരിച്ചടിച്ചതോടെ ഏറ്റുമുട്ടലുണ്ടായി. രണ്ട് തീവ്രവാദികൾ ഓപ്പറേഷനിൽ കൊല്ലപ്പെട്ടു,
അവസാന റിപ്പോർട്ടുകൾ വന്നപ്പോൾ നടന്നുകൊണ്ടിരിക്കുകയായിരുന്നു. കൊല്ലപ്പെട്ട തീവ്രവാദികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആത്മഹത്യ ദൗത്യവുമായി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ പാക് ഭീകരന്‍ ഹൃദയാഘാതം മൂലം മരിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam