എയർ ഇന്ത്യയിൽ നടത്തിയ പരിശോധനയിൽ രണ്ട് പൈലറ്റുമാർ കൂടി കുടുങ്ങി; പ്രാഥമിക ഡ്രഗ് ടെസ്റ്റിൽ പരാജയപ്പെട്ടു

Published : Aug 17, 2026, 12:12 PM IST
air india

Synopsis

ഫുക്കറ്റ്-ദില്ലി വിമാനത്തിലെ പൈലറ്റ് മയക്കുമരുന്ന് ഉപയോഗിച്ച സംഭവത്തിന് പിന്നാലെ എയർ ഇന്ത്യയിൽ നടത്തിയ പരിശോധനയിൽ രണ്ട് പൈലറ്റുമാർ കൂടി പ്രാഥമിക ഡ്രഗ് ടെസ്റ്റിൽ പരാജയപ്പെട്ടു. എല്ലാ പൈലറ്റുമാർക്കും നിർബന്ധിത മയക്കുമരുന്ന് പരിശോധന ഏർപ്പെടുത്തിയതോടെയാണ് പുതിയ കണ്ടെത്തൽ. ഇത് വ്യോമയാന മേഖലയിലെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കകൾ ഉയർത്തുന്നു.

ദില്ലി: ഫുക്കറ്റിൽ നിന്നും ദില്ലിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനം ആകാശത്ത് പൊടുന്നനെ 300 അടി താഴ്ചയിലേക്ക് വീണ സംഭവത്തിൽ വിമാനക്കമ്പനിയിൽ നടത്തിയ പരിശോധനകളിൽ രണ്ട് പൈലറ്റുമാർ കൂടി പ്രാഥമിക ഡ്രഗ് ടെസ്റ്റിൽ (മയക്കുമരുന്ന് പരിശോധന) പരാജയപ്പെട്ടു. എല്ലാ പൈലറ്റുമാർക്കും നിർബന്ധിത ഡ്രഗ് പരിശോധന ഏർപ്പെടുത്തിയതിനെ തുടർന്നാണ് പുതിയ വിവരങ്ങൾ പുറത്തുവന്നത്.

ഫുക്കറ്റ്-ഡൽഹി എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചതായി രണ്ട് ഘട്ടങ്ങളിലായി നടത്തിയ പരിശോധനകളിൽ കണ്ടെത്തിയിരുന്നു. വിമാനം പെട്ടെന്ന് 300 അടിയോളം താഴേക്ക് പതിക്കുകയും യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ വിഷയം അന്വേഷണവിധേയമായത്. ഇതിനു പിന്നാലെയാണ് വിമാനക്കമ്പനിയിലെ എല്ലാ പൈലറ്റുമാർക്കും മയക്കുമരുന്ന് പരിശോധന നിർബന്ധമാക്കിയത്. പുതിയതായി ഡ്രഗ് ടെസ്റ്റിൽ പരാജയപ്പെട്ട പൈലറ്റുമാരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് അധികൃതർ വ്യക്തമാക്കി. വ്യോമയാന മേഖലയിലെ സുരക്ഷയിലും പൈലറ്റുമാരുടെ ശാരീരിക-മാനസീക പരിശോധനകളിലും വരുന്ന വീഴ്ചകളെക്കുറിച്ച് വലിയ ആശങ്കയാണ് ഇതുയർത്തുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ലഹരിക്കെതിരെ എന്ന് സർക്കാർ പറയുന്നു, പക്ഷേ ഇവിടെ കൊലപാതകങ്ങൾ നടക്കുന്നു: വിജയ്‌ സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് ഉദയനിധി സ്റ്റാലിൻ
അനുരാഗ് താക്കൂറും സ്‌മൃതി ഇറാനിയും ഉൾപ്പെടെ അമരത്തേക്ക്; ബിജെപിയുടെ പുതിയ ദേശീയ നേതൃപട്ടിക ഇന്ന് പുറത്തിറക്കും