ധാരാവിയില്‍ കൊവിഡ് മരണം ഏഴായി; മഹാരാഷ്ട്രയില്‍ 2455 വൈറസ് ബാധിതര്‍

By Web TeamFirst Published Apr 14, 2020, 5:20 PM IST
Highlights
ധാരാവിയില്‍ മാത്രം ഇതുവരെ വൈറസ് ബാധിച്ച് ഏഴുപേര്‍ മരിച്ചു. ഇന്ന് രണ്ടുപേര്‍ കൂടി മരിച്ചതോടെയാണ് ഇവിടുത്തെ മരണസംഖ്യ ഏഴായി ഉയര്‍ന്നത്. 
മുംബൈ: മഹാരാഷ്ട്രയിലെ ധാരാവിയില്‍ കൊവിഡ് ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ ഏഴായി. ആറുപേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ കൊവിഡ് ബാധിതരുടെ എണ്ണം 55 ആയി. രോഗം പടരുന്ന സാഹചര്യത്തിൽ ധാരാവി പൂർണമായും പൊലിസ് നിയന്ത്രണത്തിലാണ്. ഫയർഫോഴ്സിന്‍റെ സഹായത്തോടെ കൂട്ട  അണുനശീകരണവും തുടങ്ങിയിട്ടുണ്ട്. 

കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മുന്‍പിലാണ് മഹാരാഷ്ട്ര. ഇന്ന് 121 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 2455 ആയി. മുംബൈയിൽ രോഗികളുടെ എണ്ണം 1700 കടന്നു. സംസ്ഥാനത്ത് ഇതുവരെ 229 പേർക്കാണ് രോഗം ഭേദമായത്. ഗുജറാത്തിൽ ഇന്ന് 45പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 31ഉം അഹമ്മദാബാദിൽ ആണ്. ആകെ രോഗികളുടെ എണ്ണം 617 ആയി.
 
click me!