മാതാപിതാക്കൾ പച്ചയിറച്ചി നൽകി, പക്ഷിപ്പനി ബാധിച്ച് രണ്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം

Published : Apr 03, 2025, 04:01 AM ISTUpdated : Apr 03, 2025, 06:48 AM IST
മാതാപിതാക്കൾ പച്ചയിറച്ചി നൽകി, പക്ഷിപ്പനി ബാധിച്ച് രണ്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം

Synopsis

പെൺകുട്ടിയുടെ നില വഷളായതിനാൽ മാതാപിതാക്കൾ ആദ്യം അവളെ ഒരു പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയി എയിംസിലേക്ക് മാറ്റി. മാർച്ച് 7 ന് ആശുപത്രിയിലെ വിആർഡിഎല്ലിൽ ഡോക്ടർമാർ മൂക്കിലെ സ്വാബ് സാമ്പിളുകൾ ശേഖരിച്ച് പരിശോധിച്ചതിനെ തുടർന്ന് ഇൻഫ്ലുവൻസ എ സ്ഥിരീകരിച്ചു. 

വിജയവാഡ: പച്ചയിറച്ചി കഴിച്ചതിനെ തുടർന്ന് പക്ഷിപ്പനി ബാധിച്ച് രണ്ട് വയസ്സുകാരി മരിച്ചു.  ആന്ധ്രാപ്രദേശിലെ പൽനാട് ജില്ലയിൽ നരസറോപേട്ട് സ്വദേശിയായ കുട്ടിയാണ് പക്ഷിപ്പനി (H5N1) ബാധിച്ച് മരിച്ചത്. കുട്ടിയുടെ മാതാപിതാക്കൾ കോഴിയുടെ പച്ചയിറച്ചിക്കഷ്ണം കഴിക്കാൻ നൽകിയതിനെ തുടർന്നാണ് പക്ഷിപ്പനി ബാധിച്ചത്.  2021-ൽ ഹരിയാനയിൽ ഒരാൾ പക്ഷിപ്പനി ബാധിച്ച് മരിച്ചതിന് ശേഷമുള്ള രണ്ടാമത്തെ കേസാണിത്. മാർച്ച് 4-ന് പക്ഷിപ്പനി ലക്ഷണങ്ങളോടെ മംഗളഗിരിയിലെ എയിംസിൽ പ്രവേശിപ്പിച്ച പെൺകുട്ടി മാർച്ച് 16-ന് മരിച്ചു. ബുധനാഴ്ചയാണ് സ്രവ പരിശോധനാ ഫലങ്ങൾ ഉദ്യോഗസ്ഥർ വീണ്ടും സ്ഥിരീകരിച്ചതിനെത്തുടർന്ന് കേസ് പുറത്തറിഞ്ഞത്. 

പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (NIV), ഗുണ്ടൂരിലെ വൈറസ് റിസർച്ച് ആൻഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറി (VRDL) എന്നിവിടങ്ങളിലെ പരിശോധനയിൽ സാമ്പിളുകളിൽ H5N1 സാന്നിധ്യം കണ്ടെത്തി. സംഭവത്തെ തുടർന്ന് സംസ്ഥാന സർക്കാർ അതീവ ജാഗ്രത പ്രഖ്യാപിച്ചു. എല്ലാ ജില്ലാ മെഡിക്കൽ, ഹെൽത്ത് ഓഫീസർമാരോടും പിന്നാക്ക പ്രദേശങ്ങളിൽ പനി പരിശോധന നടത്താൻ നിർദ്ദേശിച്ചു. 

ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരുന്നതല്ല രോ​ഗമെന്ന് അധികൃതർ അറിയിച്ചു. ഫെബ്രുവരി 28 ന് പെൺകുട്ടിക്ക് ഒരു ചെറിയ കഷണം പച്ചയിറച്ചി നൽകിയതായി മാതാപിതാക്കളാണ് പറഞ്ഞത്. നേരത്തെയും വേവിക്കാത്ത ഇറച്ചി നൽകിയിരുന്നെങ്കിലും ഇത്തരത്തിൽ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു. എന്നാൽ, ഇത്തവണ അവൾക്ക് ശ്വാസതടസ്സം, വയറിളക്കം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായി.

പെൺകുട്ടിയുടെ നില വഷളായതിനാൽ മാതാപിതാക്കൾ ആദ്യം അവളെ ഒരു പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയി എയിംസിലേക്ക് മാറ്റി. മാർച്ച് 7 ന് ആശുപത്രിയിലെ വിആർഡിഎല്ലിൽ ഡോക്ടർമാർ മൂക്കിലെ സ്വാബ് സാമ്പിളുകൾ ശേഖരിച്ച് പരിശോധിച്ചതിനെ തുടർന്ന് ഇൻഫ്ലുവൻസ എ സ്ഥിരീകരിച്ചു. 

ദില്ലിയിലെ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ലാബിൽ നടത്തിയ കൂടുതൽ പരിശോധനയിൽ എച്ച്5എൻ1 വൈറസ് കണ്ടെത്തി. പുണെയിലും പരിശോധനയിലും വൈറസ് സ്ഥിരീകരിച്ചു.

Read More... കർണാടകയിൽ നിന്നെത്തിയ കെഎസ്ആർടിസി ബസിൽ പൊലീസ് പരിശോധന, പന്തല്ലൂർ സ്വദേശി കുടുങ്ങി, കൈയിൽ എംഡിഎംഎ

വേവിച്ച ചിക്കൻ കഴിച്ച മറ്റ് കുടുംബാംഗങ്ങൾക്ക് പ്രശ്നമില്ല. അതേ ഇറച്ചിക്കടയിൽ നിന്ന് ചിക്കൻ വാങ്ങിയ മറ്റുള്ളവരിൽ നിന്നും ആരോഗ്യ ഉദ്യോഗസ്ഥർ മൂക്കിലെ സ്വാബ് സാമ്പിളുകൾ ശേഖരിച്ച് പരിശോധിച്ചു. ഫലം നെ​ഗറ്റീവാണെന്നും അധികൃതർ അറിയിച്ചു.  കുട്ടിയുടെ അച്ഛൻ ഒരു സ്വകാര്യ ബാങ്കിൽ ലോൺ റിക്കവറി ഏജന്റായി ജോലി ചെയ്യുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഒരൊറ്റ അഭ്യർത്ഥനയേ ഉള്ളൂ അതിര്‍ത്തിയിലെ ബിഎസ്എഫ് പോസ്റ്റുകളിലേക്ക് ആരും പോകരുത്', എസ്ഐആറിനെതിരെ രൂക്ഷ പ്രതികരണവുമായി മമത
6 സംസ്ഥാനങ്ങളിൽ എസ്ഐആർ സമയപരിധി നീട്ടി; കേരളത്തിൽ കരട് പട്ടിക 23 ന് തന്നെ പ്രസിദ്ധീകരിക്കും