നുപുർ ശർമ്മക്ക് അനുകൂലമായ പോസ്റ്റിട്ടയാളെ രാജസ്ഥാനിൽ അക്രമികൾ തല അറുത്ത് കൊന്നു; പ്രധാനമന്ത്രിക്കും വധഭീഷണി

Published : Jun 28, 2022, 06:39 PM ISTUpdated : Jun 28, 2022, 08:02 PM IST
നുപുർ ശർമ്മക്ക് അനുകൂലമായ പോസ്റ്റിട്ടയാളെ രാജസ്ഥാനിൽ അക്രമികൾ തല അറുത്ത് കൊന്നു; പ്രധാനമന്ത്രിക്കും വധഭീഷണി

Synopsis

അക്രമികളെന്ന് കരുതുന്നവരുടെ വീഡിയോയും അതിനിടെ പുറത്തു വന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സമാന രീതിയിൽ കൊലപ്പെടുത്തുമെന്ന് അക്രമികൾ വീഡിയോയിൽ പറയുന്നുണ്ട്

ജയ്പൂർ: രാജസ്ഥാനിലെ ഉദ്ദയ്പൂരിൽ നുപുർ ശർമ്മയ്ക്ക് അനുകൂല പോസ്റ്റിട്ട വ്യക്തിയെ കൊലപ്പെടുത്തി. തല അറുത്ത് മാറ്റിയാണ് കൊലപ്പെടുത്തിയത്. രണ്ട് പേർ ചേർന്നാണ് ആക്രമണം നടത്തിയതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.തയ്യൽക്കടയുടമ കനയ്യലാൽ എന്നെയാളെയാണ് കടയിൽ കയറി ഇവ‍ർ വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമികളെ തിരിച്ചറിഞ്ഞതായി രാജസ്ഥാൻ പൊലീസ് വ്യക്തമാക്കി. പ്രദേശത്ത് വലിയ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. അക്രമികളെന്ന് കരുതുന്നവരുടെ വീഡിയോയും അതിനിടെ പുറത്തു വന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സമാന രീതിയിൽ കൊലപ്പെടുത്തുമെന്ന് അക്രമികൾ വീഡിയോയിൽ പറയുന്നുണ്ട്.

അതേസമയം കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് വ്യക്തമാക്കി. ജനങ്ങൾ സമാധാനം പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. സംഘർഷം ഒഴിവാക്കാനായി ഉദയ്പൂർ മേഖലയിൽ ഇൻ്റർനെറ്റിന് നിരോധനം ഏർപ്പെടുത്തി. സ്ഥലത്ത് 600 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

'പ്രവാചക നിന്ദക്കെതിരെയുള്ള പ്രതിഷേധം ഉടൻ നിർത്തിവെക്കണം'; അപേക്ഷയുമായി മതനേതാക്കൾ 

'മാപ്പ് പറഞ്ഞിട്ടും ഒരു സ്ത്രീക്കെതിരെ വധഭീഷണി തുടരുന്നു';നുപുർ ശർമ്മയ്ക്ക് പിന്തുണയുമായി ബിജെപി

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എൽപിജി സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷം, ബെംഗളൂരിൽ മാർച്ച് 10 മുതൽ ഹോട്ടലുകൾ അടച്ചിടുമെന്ന് ഉടമകളുടെ സംഘടന
വിമാനക്കമ്പനികള്‍ക്ക് ഇരുട്ടടി; പ്രവര്‍ത്തനച്ചെലവ് കുതിച്ചുയരുന്നു, സര്‍ക്കാരിന്റെ സഹായം തേടി വ്യോമയാന മേഖല