കോൺ​ഗ്രസ് ചിന്തിൻ ശിബിർ മെയ് 13,14,15 തീയതികളിൽ രാജസ്ഥാനിലെ ഉദയ്പൂരിൽ

Published : Apr 25, 2022, 03:17 PM IST
കോൺ​ഗ്രസ് ചിന്തിൻ ശിബിർ മെയ് 13,14,15 തീയതികളിൽ രാജസ്ഥാനിലെ ഉദയ്പൂരിൽ

Synopsis

2024-ലെ പൊതുതെരഞ്ഞെടുപ്പിനായി ഒരു എംപവർ കമ്മിറ്റിയെ നിയോ​ഗിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് കോൺ​ഗ്രസ് വക്താവ് രൺദീപ് സു‍ർജെവാല അറിയിച്ചു.   

ദില്ലി: കോൺ​ഗ്രസിൻ്റെ സംഘടനാ പ്രശ്നങ്ങളും ഭാവി രാഷ്ട്രീയ നീക്കങ്ങളും ച‍ർച്ച ചെയ്യാനായി കോൺ​ഗ്രസ് അധ്യക്ഷ സോണിയ ​ഗാന്ധി വിളിച്ച ചിന്തിൻ ശിബിർ അടുത്ത മാസം രാജസ്ഥാനിൽ നടക്കും (Congress to hold three day chintan shibir in Udaipur). രാജസ്ഥാനിലെ ഉദയ്പൂരിൽ മെയ് 13,14,15 തീയതികളിലാണ് ചിന്തിൻ ശിബി‍ർ. ഇന്ന് ചേർന്ന കോൺ​ഗ്രസ് നേതൃയോ​ഗമാണ് പരിപാടിക്ക് അന്തിമരൂപം നൽകിയത്. 2024-ലെ പൊതുതെരഞ്ഞെടുപ്പിനായി ഒരു എംപവർ കമ്മിറ്റിയെ നിയോ​ഗിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് കോൺ​ഗ്രസ് വക്താവ് രൺദീപ് സു‍ർജെവാല അറിയിച്ചു. 

തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ പാർട്ടിയുടെ പുനരുജ്ജീവനത്തിനായി സമർപ്പിച്ച പദ്ധതിയെക്കുറിച്ച് പഠിച്ച സമിതി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും ഈ റിപ്പോർട്ടിൽ ഉന്നതതലയോ​ഗം വിശദമായ ചർച്ച നടത്തിയെന്നും സുർജെവാല അറിയിച്ചു. എ.കെ.ആൻ്റണി, പി.ചിദംബരം, കെസി വേണു​ഗോപാൽ, പ്രിയങ്ക ​ഗാന്ധി തുടങ്ങിയ മുതിർ‍ന്ന നേതാക്കൾ യോ​ഗത്തിൽ പങ്കെടുത്തു. പ്രശാന്ത് കിഷോർ ഇന്നത്തെ യോ​ഗത്തിൽ പങ്കെടുത്തിട്ടില്ല. 

രാജസ്ഥാനിലെ ഉദയ്പൂരിൽ ചേരുന്ന ചിന്തൻ ശിവിറിന് പാർട്ടി ഒരുക്കങ്ങൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ചിന്തിൻ ശിബിറിൽ ചർച്ച ചെയ്യേണ്ട വിവിധ വിഷയങ്ങൾ ക്രോഡീകരിക്കാൻ സോണിയാ ​ഗാന്ധി വിവിധ സമിതികൾക്ക് രൂപം നൽകിയിട്ടുണ്ട്. രാജസ്ഥാൻ പിസിസിയുടെ നേതൃത്വത്തിൽ ക്യാംപിനുള്ള തയ്യാറെടുപ്പുകളും പുരോ​ഗമിക്കുകയാണ്. രാജസ്ഥാനിലെ ഉദയ്പൂരിലായിരിക്കും ചിന്തിൻ ശിബിർ നടക്കുക. കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ, പാർട്ടി ദേശീയ ഭാരവാഹികൾ, സംസ്ഥാന അധ്യക്ഷൻമാർ, നിയമസഭാ കക്ഷി നേതാക്കൾ തുടങ്ങി രാജ്യത്തെ നാനൂറോളം നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും.

സംഘടനാ പ്രശ്നങ്ങളും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ വിഷയങ്ങൾ കൂടാതെ കർഷകരുടെയും യുവാക്കളുടെയും പ്രശ്നങ്ങളും ചിന്തിൻ ശിബിറിൽ ചർച്ചയാവും. കർഷകരുടെയും കർഷകരുടെയും പ്രശ്‌നത്തിൽ ഭൂപീന്ദർ സിംഗ് ഹൂഡയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ചതായും യുവാക്കളുടെയും തൊഴിലില്ലായ്മയുടെയും വിഷയത്തിൽ പഞ്ചാബ് കോൺഗ്രസ് പുതിയ പ്രസിഡന്റ് രാജാ വാദിംഗിനെ സമിതിയുടെ തലവനായി നിയമിച്ചതായും എഐസിസി വൃത്തങ്ങൾ അറിയിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിജെപിയുടെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയ കോടികൾക്ക് പിന്നിൽ രാജ്യത്തെ മുൻനിര കമ്പനികൾ; മുന്നിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട്
പ്രതികൾക്ക് ജാമ്യം നൽകുമ്പോൾ ഇക്കാര്യങ്ങൾ കർശനമായി പരി​ഗണിക്കണമെന്ന് ഹൈക്കോടതികൾക്ക് നിർദേശം നൽകി സുപ്രീം കോടതി