'എന്നെ ജയിലിലിട്ടോളൂ പക്ഷേ കുടുംബത്തെ അപമാനിക്കരുത്'; ഭാര്യാ സഹോദരനെതിരായ ഇഡി നടപടിയിൽ ഉദ്ധവ് താക്കറെ

Published : Mar 26, 2022, 03:37 PM ISTUpdated : Mar 26, 2022, 03:38 PM IST
'എന്നെ ജയിലിലിട്ടോളൂ പക്ഷേ  കുടുംബത്തെ അപമാനിക്കരുത്'; ഭാര്യാ സഹോദരനെതിരായ ഇഡി നടപടിയിൽ ഉദ്ധവ് താക്കറെ

Synopsis

കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണവുമായി ബന്ധപ്പെട്ട് താക്കറെയുടെ ഭാര്യാസഹോദരൻ ശ്രീധർ മാധവ് പടങ്കറിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ 6.45 കോടി രൂപയുടെ സ്വത്തുക്കൾ ഈ ആഴ്ച ആദ്യം ഇഡി കണ്ടുകെട്ടിയിരുന്നു.

മുംബൈ: ബിജെപിക്ക് (BJP) അധികാരം വേണമെങ്കിൽ താന്‍ ജയിലിൽ പോകാനും തയ്യാറാണെന്നും കുടുംബാംഗങ്ങളെ ഉപദ്രവിക്കരുതെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ (Uddhav Thackeray). ഭാര്യാസഹോദരനെതിരെ അടുത്തിടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) എടുത്ത നടപടിയുടെ പശ്ചാത്തലത്തിലായിരുന്നു താക്കറെയുടെ പ്രസ്താവന.  കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണവുമായി ബന്ധപ്പെട്ട് താക്കറെയുടെ ഭാര്യാസഹോദരൻ ശ്രീധർ മാധവ് പടങ്കറിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ 6.45 കോടി രൂപയുടെ സ്വത്തുക്കൾ ഈ ആഴ്ച ആദ്യം ഇഡി കണ്ടുകെട്ടിയിരുന്നു.

എല്ലാവരുടെയും മുന്നിൽ വെച്ച് ഞാൻ നിങ്ങളോട് (ബിജെപിയോട്) പറയുന്നു. നിങ്ങൾക്ക് അധികാരം വേണമല്ലേ? ഞാൻ നിങ്ങളോടൊപ്പം വരാമെന്ന് ഞാൻ പറയുന്നു. അധികാരത്തിനു വേണ്ടിയല്ല. നിങ്ങൾ ഇപ്പോൾ ചെയ്യുന്ന കാര്യങ്ങൾ, എന്റെ കുടുംബാംഗങ്ങളെ അപകീർത്തിപ്പെടുത്തൽ, അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടൽ, അത്തരം നടപടികളെ ഞാൻ ഭയപ്പെടുന്നില്ല, ”താക്കറെ പറഞ്ഞു. നിങ്ങളുടെ കുടുംബാംഗങ്ങളെ ഞങ്ങൾ അപകീർത്തിപ്പെടുത്തിയിട്ടില്ല. ഞാൻ നിങ്ങളോടൊപ്പം വരാം. എന്നെ ജയിലിൽ അടയ്ക്കുക,” അദ്ദേഹം കൂട്ടിച്ചേർത്തു. ചില ബിജെപി നേതാക്കൾ കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഏജന്റുമാരായോ വക്താക്കളായോ പ്രവർത്തിക്കുകയാണെന്നും താക്കറേ ആരോപിച്ചു.

ജനാധിപത്യത്തിന്റെയും ക്രമസമാധാനത്തിന്റെയും കൊലപാതകം എന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത്? ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥയെങ്കിലും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്. അവർ ഒരു ഭീരു ആയിരുന്നില്ല. നല്ലതോ ചീത്തയോ,  ആകട്ടെ. അത് മറ്റൊരു വിഷയമാണ്. പക്ഷേ അവർക്ക് ധൈര്യമുണ്ടായിരുന്നു, ”അദ്ദേഹം പറഞ്ഞു. പാർട്ടി പ്രവർത്തകരുടെ പാപങ്ങൾ ഉണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറാണെന്നും താക്കറെ പറഞ്ഞു.

 

 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എല്ലാ കണ്ണുകളും ഈറോഡിലേക്ക്, കോയമ്പത്തൂരിൽ വിമാനമിറങ്ങി വിജയ് ഈറോഡിലേക്ക് കാറിലെത്തി, കരൂർ സംഭവത്തിന് ശേഷം സജീവമാകാൻ താരം
'ഇന്ത്യയിലെ മുസ്ലീംകൾ നദികളേയും സൂര്യനേയും ആരാധിക്കണം, സൂര്യനമസ്കാരം ചെയ്യണം'; ആ‍ർഎസ്എസ് നേതാവ്