ദേശീയതല പ്രവേശന പരീക്ഷകളുടെ അപേക്ഷ തീയതി നീട്ടി യുജിസി

Published : May 31, 2020, 09:15 PM IST
ദേശീയതല പ്രവേശന പരീക്ഷകളുടെ അപേക്ഷ തീയതി നീട്ടി യുജിസി

Synopsis

പുതിയ നിർദേശം അനുസരിച്ച് ജൂൺ 15 വരെ അപേക്ഷ നൽകാം.

ദില്ലി: ദേശീയ തലത്തിലുള്ള പ്രവേശന പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള തീയ്യതി നീട്ടി. യുജിസി നെറ്റ്, ജെഎൻയു പ്രവേശന പരീക്ഷ, ഐസിഎആർ, ഈഗ്നോ (IGNOU), സിഎസ്ഐആർ - യുജിസി നെറ്റ് എന്നീ പ്രവേശന പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള അവസാനതീയതിയാണ് യുജിസി നീട്ടിയത്.

പുതിയ നിർദേശം അനുസരിച്ച് ജൂൺ 15 വരെ അപേക്ഷ നൽകാം. നേരത്തെ മെയ് 31 വരെയായിരുന്നു അപേക്ഷിക്കാനുള്ള തീയ്യതി. കൊവിഡ് പ്രതിസന്ധി കണക്കിലെടുത്താണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം. പരീക്ഷ നടത്താനുള്ള തീയ്യതി പിന്നീട് അറിയിക്കും.

PREV
click me!

Recommended Stories

കർണാടകയിലെ സിദ്ധരാമയ്യ-ശിവകുമാർ അധികാരത്തർക്കം; പ്രശ്നപരിഹാരത്തിന് സോണിയ നേരിട്ടിറങ്ങുന്നു
കണക്കുകൂട്ടലുകൾ പിഴച്ചുപോയി, വ്യോമയാനമന്ത്രിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി ഇൻഡിഗോ സിഇഒ; യാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടി ഉറപ്പ്