നീരവ് മോദിക്ക് തിരിച്ചടി; ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരെയുള്ള അപ്പീലിൽ ഇടപെടാതെ ലണ്ടൻ കോടതി

Published : Mar 26, 2026, 07:18 AM IST
 nirav modi

Synopsis

വായ്പ തട്ടിപ്പ് കേസിൽ ഇന്ത്യക്ക് കൈമാറുന്നതിനെതിരെ വജ്രവ്യാപാരി നീരവ് മോദി നൽകിയ അപ്പീൽ ലണ്ടൻ കോടതി തള്ളി. ഇതോടെ, പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് കോടികൾ തട്ടി ബ്രിട്ടനിലേക്ക് കടന്ന നീരവിനെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള നടപടികൾ വേഗത്തിലാകും. കസ്റ്റഡിയിൽ പീഡിപ്പിക്കപ്പെടുമെന്ന നീരവിൻ്റെ വാദം കോടതി അംഗീകരിച്ചില്ല.

ലണ്ടന്‍: വായ്പ തട്ടിപ്പ് നടത്തി ബ്രിട്ടനിലേക്ക് കടന്ന വജ്രവ്യാപാരി നീരവ് മോദിക്ക് തിരിച്ചടി. ഇന്ത്യക്ക് കൈമാറുന്നതിനെതിരെ നീരവ് മോദി നൽകിയ അപ്പീലിൽ ഇടപെടാതെ ലണ്ടൻ കോടതി. ഇതോടെ നീരവിനെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ഏജൻസി നീക്കങ്ങൾ വേഗത്തിലാക്കാം. താൻ ഇന്ത്യന്‍ അന്വേഷണ ഏജൻസികളുടെ കസ്റ്റഡിയിൽ പീഡനത്തിന് ഇരയാകും എന്നായിരുന്നു നീരവിന്‍റെ വാദം. 

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് പതിനൊന്നായിരം കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തി 2018 ലാണ് നീരവ് മോദി രാജ്യം വിട്ട് ബ്രിട്ടനിലേക്ക് രക്ഷപ്പെട്ടത്. പിഎൻബി അഴിമതി പുറത്തുവരികയും വിവിധ ഏജൻസികൾ അന്വേഷണം ആരംഭിക്കുകയും ചെയ്തതോടെയാണ് നീരവ് മോദി ഇന്ത്യ വിട്ടത്. തട്ടിപ്പിലൂടെ നേടിയ പണം നീരവ് മോദി വിദേശത്തേക്ക് കടത്തിയെന്നാണ് സംശയം. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് വ്യാജ കത്തുകൾ സൃഷ്ടിച്ച് സ്വന്തം കമ്പനികളിലേക്ക് പണം തട്ടിയെന്നാണ് നീരവ് മോദിക്കെതിരായ കേസ്. നീരവ് മോദിയും ബന്ധുവായ മെഹുൽ ചോക്സിയും ചേർന്ന് 14000 ത്തോളം കോടി രൂപയുടെ വായ്പ തട്ടിയെന്ന് റിപ്പോര്‍ട്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചോദിച്ചത് മൂന്നെണ്ണം, പക്ഷേ കിട്ടിയത് ഒന്ന്; തമിഴ്നാട്ടിൽ എസ്ഡിപിഐക്ക് സീറ്റ് നൽകി ഡിഎംകെ
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ലേയിലെ സൈനിക ക്യാമ്പിലെത്തുന്നു, ചരിത്രത്തിലാദ്യമായി സൈനികരുമായി നേരിൽ സംസാരിക്കും; 28 ന് സുര്യകാന്ത് ചരിത്രം കുറിക്കും