
ദില്ലി: യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യ (India) ഇടപെടണമെന്ന് യുക്രൈന്‍ (Ukraine) വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ. ശനിയാഴ്ച ടെലിവിഷന്‍ പ്രസംഗത്തിലാണ് യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയെ പ്രത്യേകം പരാമര്‍ശിച്ചു കൊണ്ടാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടു. യുദ്ധം അവസാനിക്കുന്നത് എല്ലാ രാജ്യങ്ങള്‍ക്കും ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. യുക്രേനിയന്‍ കാര്‍ഷിക ഉല്‍പന്നങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താവാണ് ഇന്ത്യ. യുദ്ധം തുടര്‍ന്നാല്‍ രാജ്യത്തെ കാര്‍ഷിക മേഖല താറുമാറാകും.
അതുകൊണ്ടു തന്നെ ആഗോള ഭക്ഷ്യ സുരക്ഷയുടെ കാര്യത്തിലും ആശങ്കയുണ്ടാകും. ഈ യുദ്ധം നിര്‍ത്തുന്നതാണ് നല്ലത്-അദ്ദേഹം പറഞ്ഞു. യുദ്ധം എല്ലാവരുടെയും താല്‍പ്പര്യത്തിന് എതിരാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെ ബോധ്യപ്പെടുത്താന്‍ ഇന്ത്യ ഉള്‍പ്പെടെ, റഷ്യയുമായി പ്രത്യേക ബന്ധം സൂക്ഷിക്കുന്ന എല്ലാ രാജ്യങ്ങളും തയ്യാറാകണം. യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയിലെ സാധാരണ ജനം സമ്മര്‍ദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
റഷ്യയ്ക്കെതിരെ പുതിയ ഉപരോധം ആവശ്യപ്പെട്ട്, അയല്‍ രാജ്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് ആരോപിച്ച്, വിദേശ പൗരന്മാര്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാരെ ഒഴിപ്പിക്കാന്‍ വെടിവയ്പ്പ് നിര്‍ത്താന്‍ മോസ്‌കോയോട് ആവശ്യപ്പെട്ടു. കഴിഞ്ഞ 30 വര്‍ഷമായി ആഫ്രിക്കയില്‍ നിന്നും ഏഷ്യയില്‍ നിന്നുമുള്ള ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ യുക്രൈന്‍ സ്വാഗതം ചെയ്തു. എല്ലാ സൗകര്യങ്ങളും യുക്രൈന്‍ നല്‍കി. കഴിയുന്നതിന്റെ പരാമവധി ചെയ്തു. യുക്രേനിയന്‍ സര്‍ക്കാര്‍ അവര്‍ക്കുവേണ്ടി പരമാവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. യുക്രൈനിലെ വിദേശ പൗരന്മാരുള്ള രാജ്യങ്ങളുടെ സഹതാപം നേടാനാണ് റഷ്യ ശ്രമിക്കുന്നത്.
വിദേശ വിദ്യാര്‍ത്ഥികളുടെ വിഷയത്തില്‍ റഷ്യ കൃത്രിമം കാണിക്കുന്നത് അവസാനിപ്പിച്ചാല്‍ അവരെയെല്ലാം സുരക്ഷിതമായി ഒഴിപ്പിക്കും. വെടിനിര്‍്ത്തല്‍ അവസാനിപ്പിക്കാനും സാധാരണക്കര്‍ക്ക് ഒഴിഞ്ഞുപോകാന്‍ സമയം നല്‍കണമെന്നും റഷ്യയോട് അഭ്യര്‍ത്ഥിക്കാന്‍ ഇന്ത്യ, ചൈന, നൈജീരിയ സര്‍ക്കാരുകള്‍ തയ്യാറാകാണമെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷന്‍ ഗംഗയുടെ കീഴില്‍ 63 വിമാനങ്ങളിലായി ഉക്രെയ്‌നില്‍ നിന്ന് ഇതുവരെ 13,300 പേര്‍ ഇന്ത്യയിലേക്ക് മടങ്ങിയതായി വിദേശകാര്യ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam