വയനാട്ടിലെയടക്കം നിരവധി വിദ്യാര്‍ഥികള്‍ ആശങ്കയില്‍; ഇടപെടല്‍ വേണം, ആരോഗ്യ മന്ത്രിക്ക് രാഹുലിന്‍റെ കത്ത്

Published : Jul 12, 2022, 10:32 PM ISTUpdated : Jul 12, 2022, 10:34 PM IST
വയനാട്ടിലെയടക്കം നിരവധി വിദ്യാര്‍ഥികള്‍ ആശങ്കയില്‍; ഇടപെടല്‍ വേണം, ആരോഗ്യ മന്ത്രിക്ക് രാഹുലിന്‍റെ കത്ത്

Synopsis

ഒന്ന്, രണ്ട് വർഷ മെഡിക്കൽ വിദ്യാർത്ഥികളുടെ ആശങ്ക തിരിച്ചറിഞ്ഞ് മെഡിക്കൽ കോളജിൽ ഇവർക്ക് അവസരമൊരുക്കുകയോ മറ്റ് വിദേശ സർവ്വകലാശാലകളിൽ പഠനം തുടരാൻ വേണ്ട സഹായം നൽകുകയോ ചെയ്യണമെന്ന് രാഹുൽ ഗാന്ധി

ദില്ലി: യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികളുടെ തുടർപഠനം സംബന്ധിച്ച് വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി കേന്ദ്ര ആരോഗ്യ മന്ത്രിക്ക് കത്തയച്ചു. തന്‍റെ മണ്ഡലമായ വയനാട്ടിലുൾപ്പടെ നിരവധി വിദ്യാർത്ഥികൾ ഭാവിയെ കുറിച്ചുള്ള ആശങ്ക നേരിട്ട് പങ്കുവെച്ചുവെന്ന് രാഹുൽ ഗാന്ധി കത്തിൽ പറഞ്ഞു.

ഒന്ന്, രണ്ട് വർഷ മെഡിക്കൽ വിദ്യാർത്ഥികളുടെ ആശങ്ക തിരിച്ചറിഞ്ഞ് മെഡിക്കൽ കോളജിൽ ഇവർക്ക് അവസരമൊരുക്കുകയോ മറ്റ് വിദേശ സർവ്വകലാശാലകളിൽ പഠനം തുടരാൻ വേണ്ട സഹായം നൽകുകയോ ചെയ്യണമെന്ന് രാഹുൽ ഗാന്ധി ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവിയക്ക് അയച്ച  കത്തിൽ ആവശ്യപ്പെട്ടു.

രാഹുൽ ​ഗാന്ധി ‌യൂറോപ്പിലേക്ക് പുറപ്പെട്ടെന്ന് റിപ്പോർട്ട്; കോൺ​ഗ്രസിന്റെ പ്രധാന യോ​ഗത്തിൽ പങ്കെടുക്കില്ല 

ദില്ലി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ‌‌യൂറോപ്പിലേക്ക് പുറപ്പെട്ടതായി റിപ്പോർട്ട്. വ്യക്തിപരമായ കാര്യങ്ങൾക്കായാണ് രാഹുൽ യൂറോപ്പിലേക്ക് പുറപ്പെട്ടതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. രാഷ്ട്രപതി തെരഞ്ഞെടുപ്പിനും പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിനും മുന്നോടിയായി ഞായറാഴ്ച അദ്ദേഹം തിരിച്ചെത്തിയേക്കും.  അതേസമയം, കോൺ​ഗ്രസ് പാർട്ടിയുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച നടക്കുന്ന യോ​ഗത്തിൽ അദ്ദേഹം പങ്കെടുക്കില്ല. എന്നാൽ രാഹുലിന്റെ യാത്രയെക്കുറിച്ച് കോൺ​ഗ്രസ് പ്രതികരിച്ചിട്ടില്ല.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോൽവിയെ തുടർന്ന് രാഹുൽ ഗാന്ധി രാജിവച്ചതിനെ തുടർന്ന് സോണിയാ ഗാന്ധിയാണ് ഇപ്പോൾ കോൺഗ്രസ് അധ്യക്ഷ സ്ഥാനം വഹിക്കുന്നത്. രാഹുൽ ഗാന്ധി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമോ ഇല്ലയോ എന്നത് വ്യക്തമല്ല. നേരത്തെ നെഹ്റു കുടുംബത്തിൽ നിന്ന് ആരും അധ്യക്ഷ സ്ഥാനത്തേക്ക് വേണ്ടെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഒക്‌ടോബർ 2-ന് ആരംഭിക്കാനിരിക്കുന്ന 'ഭാരത് ജോഡോ യാത്ര'  കാമ്പെയ്‌നിന്റെ പദ്ധതികളും വ്യാഴാഴ്ചത്തെ പാർട്ടി യോഗം ചർച്ച ചെയ്യും. 

മെയ് ആദ്യത്തിൽ രാഹുൽ ​ഗാന്ധിയുടെ നേപ്പാൾ യാത്ര വിവാ​ദമായിരുന്നു. നേപ്പാളിലെ കാഠ്മണ്ഡുവിലെ ഒരു നിശാക്ലബിൽ അദ്ദേഹത്തിന്റെ ചിത്രം ബിജെപി പുറത്തുവിട്ടിരുന്നു. എന്നാൽ മാധ്യമപ്രവർത്തകന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് രാഹുൽ എത്തിയതെന്നും അതിൽ തെറ്റില്ലെന്ന് കോൺഗ്രസ് പറഞ്ഞു. കഴിഞ്ഞ ഡിസംബറിൽ രാഹുൽ ഇറ്റലിയിലേക്ക് പോയിരുന്നു. മെയിൽ രാഹുൽ യുകെയിലെ കേംബ്രിഡ്ജ് സന്ദർശനത്തിനായി പോയിരുന്നു. ഈ പരിപാടിയിൽ പങ്കെടുക്കാൻ രാഹുലിന് രാഷ്ട്രീയ അനുമതി ഉണ്ടായിരുന്നില്ലെന്ന് ബിജെപി നേതാക്കൾ ആരോപിച്ചിരുന്നു.

PREV
Read more Articles on
click me!

Recommended Stories

മുൻ ചീഫ് ജസ്റ്റിസ് ബി ആ‍ര്‍ ഗവായ്ക്ക് നേരെ ഷൂ എറിഞ്ഞ അഭിഭാഷകനെതിരെ ആക്രമണം, രാകേഷ് കിഷോറിനെ ചെരുപ്പുകൊണ്ട് അടിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്
എയർ ഇന്ത്യക്കും ആകാസക്കും കോളടിച്ചു! ഇൻഡിഗോക്കെതിരെ കേന്ദ്ര സർക്കാർ നടപടി, 5 % സർവ്വീസുകൾ മറ്റ് വിമാനകമ്പനികൾക്ക് നൽകി