ഈ വിധി അദ്വാനിക്കുള്ള ആദരം: അയോധ്യ വിധിയെക്കുറിച്ച് ഉമാഭാരതി

By Web TeamFirst Published Nov 9, 2019, 3:43 PM IST
Highlights

 ''ഈ ദിവ്യവിധിക്ക് വേണ്ടി പ്രയത്നിച്ച എല്ലാവർക്കും പ്രത്യേകിച്ച് മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിക്കുള്ള ആദരം കൂടിയാണ് ഈ വിധി. അദ്ദേഹത്തിന്റെ നേതൃത്വത്തിന്റെ കീഴിലാണ് എല്ലാവരും പരിശ്രമിച്ചത്.'' ഉമാഭാരതി പറഞ്ഞു. 

ദില്ലി: അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിന് അനുമതി നൽകിക്കൊണ്ടുള്ള സുപ്രീം കോടതി മുതിർന്ന നേതാവ് എൽ കെ അദ്വാനിക്കുള്ള ആദരമാണെന്ന് ബിജെപി നേതാവ് ഉമാഭാരതി. സുപ്രീം കോടതിയുടെ ദിവ്യവിധിയെ സന്തോഷത്തോടെ സ്വാ​ഗതം ചെയ്യുന്നു എന്നാ‌ണ് ഉമാഭാരതി ട്വീറ്റ് ചെയ്തത്. ഈ ദിവ്യവിധിക്ക് വേണ്ടി പ്രയത്നിച്ച എല്ലാവർക്കും പ്രത്യേകിച്ച് മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിക്കുള്ള ആദരം കൂടിയാണ് ഈ വിധി. അദ്ദേഹത്തിന്റെ നേതൃത്വത്തിന്റെ കീഴിലാണ് എല്ലാവരും പരിശ്രമിച്ചത്. ഉമാഭാരതി പറഞ്ഞു. 

അയോധ്യ വിഷയത്തിൽ ചരിത്ര വിധിയാണ് സുപ്രീം കോടതിയുടെ ഭാ​ഗത്ത് നിന്നുണ്ടായത്. പള്ളി പണിയാൻ അഞ്ച് അക്കർ ഭൂമി നൽകാനും വിധിയിൽ പറയുന്നു. മൂന്ന് മാസത്തിനുള്ളിൽ ക്ഷേത്രം നിർമ്മിക്കാനള്ള ട്രസ്റ്റ് രൂപീകരിക്കാനും കോടതി വിധിയിൽ പറയുന്നു. അയോധ്യ കേസില്‍ അഞ്ച് അംഗ ഭരണഘടന ബെഞ്ച് ഏകകണ്ഠമായാണ് വിധി പ്രസ്താവിച്ചത്. സുപ്രീം കോടതി പുറപ്പെടുവിച്ചത് ചരിത്രവിധിയെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായും ട്വീറ്റ് ചെയ്തു.

click me!