
തൃശൂര്‍: തൃശൂര്‍ യുഎന്‍എയുടെ ലേബർ ഓഫീസ് മാർച്ചിനിടെ പൊലീസ് ലാത്തി വീശിയ സംഭവത്തില്‍ പ്രതിഷേധിച്ച് തൃശൂർ ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ നാളെ യുഎന്‍എയുടെ നേതൃത്വത്തിൽ നഴ്സുമാരുടെ സൂചന പണിമുടക്ക്. സ്വകാര്യ ആശുപത്രികളിൽ മൂന്നിലൊന്ന് നഴ്സുമാർ മാത്രമേ ജോലിക്കെത്തൂവെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് യുഎൻഎയുടെ നേതൃത്വത്തിൽ സംസ്ഥാനത്താകെ നഴ്സുമാർ ഇന്ന് കരിദിനവും ആചരിക്കും. തൃശ്ശൂരിലെ അമല ജൂബിലി ആശുപത്രി മാനേജ്മെന്റുകൾക്കെതിരെ ഇന്നലെ നഴ്സുമാർ നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഘർഷം ഉണ്ടായത്. ലേബർ ഓഫീസറുമായി യുഎന്‍എ നടത്താനിരുന്ന ചർച്ചയും മാറ്റിവെച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam