
ദില്ലി: മധ്യപ്രദേശിൽ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസിന്റെ സ്ഥാനാർഥി മീനാക്ഷി നടരാജൻ്റെ പത്രിക തള്ളിയതിനെ തുടര്‍ന്ന് ദില്ലിയില്‍ നാടകീയ രംഗങ്ങള്‍. പരാതിയുമായെത്തിയ കോണ്‍ഗ്രസ് പ്രതിനിധി സംഘത്തെ ഗേറ്റിൽ തടഞ്ഞു. ജയറാം രമേശിനെ പൊലീസ് തടഞ്ഞ് നിര്‍ത്തി. കെ.സി. വേണുഗോപാലിന്‍റെ നേതൃത്വത്തില്‍ സച്ചിന്‍ പൈലറ്റ് ഉള്‍പ്പെട്ട സംഘമെത്തുകയും കുത്തിയിരിക്കുകയും ചെയ്തു. ആരെയും അകത്തേക് കടത്തിവിടില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. മാധ്യമങ്ങളെയും മാറ്റി. ജയറാം രമേശ് ഗേറ്റിൽ തുടരുന്നു. കെ സി എത്തി. തർക്കം. ഗേറ്റിനു മുന്നിൽ തർക്കം. എന്തുകൊണ്ട് കയറ്റി വിടുന്നില്ലെന്ന് കെസി വേണുഗോപാൽ ചോദിച്ചു. നേതാക്കള്‍ പരാതി ഉയർത്തി കാട്ടി. മാധ്യമങ്ങളെ ദൃശ്യങ്ങൾ എടുക്കുന്നതും പൊലീസ് വിലക്കി. ദില്ലി ഡിസിപി എത്തിയാണ് മാധ്യമങ്ങളെ മാറ്റുന്നത്. നേതാക്കൾ നിൽക്കുന്ന ദൃശ്യങ്ങൾ എടുക്കാനും അനുവദിക്കുന്നില്ല. പ്രതിഷേധം അവസാനിപ്പിച്ചില്ലെങ്കിൽ നടപടിയെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. നേതാക്കളെ പൊലീസ് കസ്റ്റഡിയിൽ എടുത്തേക്കുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരുമായി പൊലീസ് സംസാരിച്ച ശേഷം രണ്ടുപേരെ അനുവദിച്ചേക്കും. ഗേറ്റിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നതോടെയാണ് നടപടിയുണ്ടായത്. ഒടുവില്‍ ഒരുമണിക്കൂറിന് ശേഷത്തെ സംഭവങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പരാതി നല്‍കി മടങ്ങി.
മധ്യപ്രദേശിൽ നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ കോൺഗ്രസിന്റെ സ്ഥാനാർഥി മീനാക്ഷി നടരാജൻ്റെ പത്രിക തള്ളിയിരുന്നു. കേസ് വിവരങ്ങൾ മറച്ചുവെച്ചെന്ന് ബിജെപി പരാതിയിലാണ് നടപടി. ഏകപക്ഷീയ നടപടിയെന്ന് കോൺഗ്രസ് ആരോപിച്ചു. കോടതിയെ സമീപിച്ചേക്കുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. കെസി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും. പത്രിക തള്ളിയതോടെ മൂന്ന് സീറ്റിലും ബിജെപിക്ക് വിജയിക്കാനാകും. നടരാജന്റെ സ്ഥാനാർത്ഥിത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ ജനതാ പാർട്ടി (ബിജെപി) നേതാക്കൾ റിട്ടേണിംഗ് ഓഫീസർക്ക് മുമ്പാകെ ഔദ്യോഗികമായി എതിർപ്പ് സമർപ്പിച്ചതിനെ തുടർന്നാണ് നടപടി. തെലങ്കാനയിലെ കേസിന്റെ വിശദാംശങ്ങൾ കോൺഗ്രസ് നേതാവ് തന്റെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയിട്ടില്ലെന്നും ഇത് സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ സമർപ്പിക്കേണ്ട നിർബന്ധിത രേഖയാണെന്നും ബിജെപി ആരോപിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam