കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന: പ്രഖ്യാപനം നാളെ, സ്ത്രീകൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും പ്രാതിനിധ്യമെന്ന് സൂചന

By Web TeamFirst Published Jul 6, 2021, 8:19 PM IST
Highlights

പിന്നാക്ക വിഭാഗങ്ങളുടെയും, സ്ത്രീകളുടെയും പ്രാതിനിധ്യം കൂട്ടിയുളള പുന:സംഘടനയാണെന്നാണ് സൂചന. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾക്ക് മുൻഗണന നൽകും.

ദില്ലി: രണ്ടാം നരേന്ദ്ര മോദി സർക്കാരിന്‍റെ മന്ത്രിസഭാ പുനഃസംഘടനാ പ്രഖ്യാപനം നാളെ. വൈകിട്ട് അഞ്ചരയോടെ പ്രഖ്യാപനമുണ്ടാകുമെന്നും ആദ്യഘട്ടത്തിൽ 6 ക്യാബിനെറ്റ് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യത് അധികാരത്തിലേറുമെന്നാണ് സൂചന. പിന്നാക്ക വിഭാഗങ്ങളുടെയും, സ്ത്രീകളുടെയും പ്രാതിനിധ്യം കൂട്ടിയുളള പുന:സംഘടനയാണെന്നാണ് സൂചന. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾക്ക് മുൻഗണന നൽകും. ഉത്തർപ്രദേശിന് കൂടുതൽ പ്രാതിനിധ്യം നൽകും. ഉത്തർപ്രദേശിൽ നിന്ന് ആറ് മന്ത്രിമാർ മന്ത്രിസഭയിൽ ഇടംനേടിയേക്കും.

കേന്ദ്രമന്ത്രിസഭാ പുനഃസംഘടന: ജ്യോതിരാദിത്യയ്ക്ക് സാധ്യത, വി മുരളീധരന് സ്വതന്ത്രപദവി കിട്ടുമോ?

പ്രവർത്തനമികവ് മാനദണ്ഡമാക്കി ചില മന്ത്രിമാരെ ഒഴിവാക്കിയേക്കുമെന്നുള്ള സൂചനകളും പുറത്ത് വന്നിട്ടുണ്ട്. മന്ത്രിസഭയില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ളവര്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നു ദില്ലിക്ക് യാത്ര തിരിച്ചു. അസം മുൻ മുഖ്യമന്ത്രി സബർനന്ദാ സോനോവാൾ, മഹാരാഷ്ട്രയിൽ നിന്നുള്ള നാരായൺ റാണെ എന്നിവർ ഇന്ന് ദില്ലിക്ക് എത്തും. കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയ ജോതിരാദ്യത്യ സിന്ധ്യക്കും മന്ത്രി സ്ഥാനം കിട്ടാനുള്ള സാധ്യതയുണ്ട്. കൂടാതെ അപ്നൾ നേതാവ് അനുപ്രിയ പട്ടേലും മന്ത്രിയായേക്കും. ബീഹാറിൽ നിന്നുള്ള സുശീൽ മോദി, ഭൂപേന്ദ്രസിങ്ങ് യാദവ് എന്നിവരും മന്ത്രിസ്ഥാനം ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!