ജിഎസ്ടി വെട്ടിപ്പ് കേസുകളിൽ അറസ്റ്റ് ഒഴിവാക്കാൻ കേന്ദ്ര സർക്കാർ; നിയമത്തിൽ ഭേദഗതി വരുത്താൻ നിർദേശം വെക്കും

Published : Oct 04, 2026, 07:38 AM IST
GST Fraud Arrest

Synopsis

ജിഎസ്ടി വെട്ടിപ്പ് കേസുകളിൽ അറസ്റ്റ് ഒഴിവാക്കാൻ കേന്ദ്ര സർക്കാർ നീക്കം. ഇതുസംബന്ധിച്ച നിർദേശം ജിഎസ്ടി കൗൺസിൽ യോഗത്തിൽ വെക്കും. അന്താരാഷ്ട്ര മാനമുള്ള തട്ടിപ്പുകളിൽ മാത്രം അറസ്റ്റ് മതിയെന്നാണ് കേന്ദ്രത്തിൻ്റെ നിലപാട്.

ദില്ലി: ജിഎസ്ടി വെട്ടിപ്പ് കേസുകളിൽ അറസ്റ്റ് ഒഴിവാക്കാൻ കേന്ദ്ര സർക്കാർ. നിയമത്തിൽ ഭേദഗതി വരുത്താൻ ജിഎസ്ടി കൗൺസിലിൽ നിർദേശം വെക്കാനാണ് കേന്ദ്രത്തിൻ്റെ തീരുമാനം. അന്താരാഷ്ട്ര മാനമുള്ള തട്ടിപ്പുകളിൽ മാത്രം അറസ്റ്റ് മതിയെന്നാകും നിർദേശം. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന പീഡനങ്ങളും അമിതാധികാര പ്രയോഗവും തടയാനാണ് കേന്ദ്രത്തിൻ്റെ ലക്ഷ്യം.

ജിഎസ്ടി നിയമപ്രകാരം നികുതി ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുള്ള അറസ്റ്റ് ചെയ്യാനുള്ള അധികാരം പൂർണമായും നീക്കം ചെയ്യാനാണ് കേന്ദ്രത്തിൻ്റെ നീക്കം. ഇതുസംബന്ധിച്ചു കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ പൊതുധാരണയായി. ഒക്ടോബർ ഏഴിന് നടക്കാനിരിക്കുന്ന 57-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിൽ ഈ വിഷയം പ്രധാന അജണ്ടയായി ചർച്ച ചെയ്യും. അതിനുശേഷം പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ആവശ്യമായ നിയമഭേദഗതികൾ കൊണ്ടുവരും.

നികുതി വെട്ടിപ്പുകളും മനഃപൂർവമുള്ള തട്ടിപ്പുകളും നടത്തുന്നവർക്കെതിരെ ജിഎസ്ടി നിയമപ്രകാരം നേരിട്ട് അറസ്റ്റ് ചെയ്യില്ല. പകരം, ബിഎൻഎസ് പ്രകാരമായിരിക്കും ഇവർക്കെതിരെ കേസെടുക്കുന്നതും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനുമാണ് പുതിയ നിർദേശം. ജിഎസ്ടി നടപ്പിലാക്കുന്നതിന് മുൻപുണ്ടായിരുന്ന മൂല്യവർധിത നികുതി (VAT) വ്യവസ്ഥയിൽ നികുതി ഉദ്യോഗസ്ഥർക്ക് നേരിട്ട് അറസ്റ്റ് ചെയ്യാനുള്ള അധികാരം ഉണ്ടായിരുന്നില്ല, പകരം പൊലീസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു രീതി. ഈ പുതിയ ഭേദഗതി വരുന്നതോടെ ജിഎസ്ടി സംവിധാനവും പഴയ വാറ്റ് രീതിക്ക് സമാനമാകും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യത്തിൽ ദില്ലി ഇന്നും പ്രക്ഷുബ്ധമാകും; വൈകീട്ട് ജന്തർമന്തറിലേക്ക് സിറ്റിസൺ മാർച്ച് എന്ന പേരിൽ പ്രതിഷേധത്തിന് ആഹ്വാനം
പാർലമെന്റ് സ്റ്റാൻഡിംഗ് കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചു; 5 അധ്യക്ഷന്മാരെ മാറ്റി, തൃണമൂലിന് തിരിച്ചടി