
ദില്ലി: കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറിന് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. അതേസമയം കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആര്‍എസ്എസ് തലവന്‍ മോഹൻ ഭാഗവത് രോഗമുക്തി നേടി. ആശുപത്രി വിട്ട മോഹൻ ഭാഗവത് അഞ്ച് ദിവസം കൂടി ക്വാറന്‍റീനില്‍ കഴിയും.
കഴിഞ്ഞ ഒമ്പതിനാണ് നാഗ്പൂരിലെ ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഇതിനിടെ കർണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയ്ക്ക് ഇന്ന് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. പനിയെ തുടർന്ന് ഉച്ചയോടെ ബെംഗളൂരു രാമയ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യെദിയൂരപ്പക്ക് തുടര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
രണ്ട് ദിവസം മുമ്പ് നടത്തിയ കൊവിഡ് പരിശോധനയിൽ നെഗറ്റീവ് ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് യെദിയൂരപ്പയ്ക്ക് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. രോഗം ഭേദമായതിന് പിന്നാലെ കൊവിഡ് വാക്സീന്‍റെ ഒന്നാം ഡോസും അദ്ദേഹം സ്വീകരിച്ചിരുന്നു. രണ്ടാം ഡോസ് സ്വീകരിക്കാൻ മൂന്ന് ദിവസം ശേഷിക്കെയാണ് വീണ്ടും രോഗം സ്ഥിരീകരിച്ചത്. രണ്ട് ദിവസം മുൻപ് പനി ലക്ഷണങ്ങൾ തുടങ്ങിയിരുന്നു. ബെൽഗാം ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെയാണ് ലക്ഷണങ്ങൾ കണ്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam