ഉന്നാവ് ബലാത്സംഗക്കേസ്: 'വാദങ്ങൾ എന്തു കൊണ്ട് കോടതിയിൽ ഉന്നയിച്ചില്ല?' പ്രതി കുൽദീപ് സിംഗ് സെൻഗാറുടെ മകളുടെ കുറിപ്പിനെതിരെ അതിജീവിത

Published : Dec 30, 2025, 01:39 PM IST
Unnao Rape Case

Synopsis

ഉന്നാവ് കേസിൽ കുൽദീപ് സിംഗ് സെൻഗാറുടെ മകളുടെ കുറിപ്പിനെതിരെ അതിജീവിത രംഗത്ത്. തന്നെയും കുടുംബത്തെയും അപമാനിക്കാനുള്ള ശ്രമമാണിതെന്നും, ഈ വാദങ്ങൾ എന്തുകൊണ്ട് കോടതിയിൽ ഉന്നയിച്ചില്ലെന്നും അതിജീവിത ചോദിക്കുന്നു. 

ദില്ലി: ഉന്നാവ് കേസുമായി ബന്ധപ്പെട്ട് കുൽദീപ് സിംഗ് സെൻഗാറുടെ മകളുടെ കുറിപ്പിനെതിരെ അതിജീവിത. തന്നെയും കുടുംബത്തെയും വീണ്ടും അപമാനിക്കാനാണ് ശ്രമമെന്നും സെൻഗാറുടെ മകൾ ഉയർത്തുന്ന വാദങ്ങൾ എന്തു കൊണ്ട് കോടതിയിൽ ഉന്നയിച്ചില്ലെന്നും അതിജീവിത പ്രതികരിച്ചു. സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിക്കാൻ അതിജീവിത നടപടി തുടങ്ങി. സെൻഗാറിന് ജാമ്യം നൽകി ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയതിന് പിന്നാലെയാണ് മകൾ ഇഷിത തുറന്ന കത്തിലൂടെ അതൃപ്തി അറിയിച്ചത്. കഴിഞ്ഞ എട്ടുവർഷമായി താനും കുടുംബവും ഭീഷണിയും മാനസിക സമ്മർദങ്ങളും നേരിടുകയാണെന്നാണ് ഇഷിത പ്രതികരിച്ചത്.

മാധ്യമങ്ങളും അതിജീവിതയും ചേർന്ന് കോടതിയെ സമ്മർദ്ദത്തിലാക്കാൻ നോക്കുകയാണ്. അതിജീവിതക്കെതിരെയും ഇഷിതയുടെ ട്വീറ്റിൽ പരാമർശം ഉണ്ട്. അതിജീവിതയ്ക്ക് സംഭവം ആരോപിക്കുന്ന സമയത്ത് 18 വയസായിരുന്നുവെന്നും പലക്കുറി മൊഴി മാറ്റിയെന്നും ഇഷിത ആരോപിച്ചു. പരാതി നൽകിയപ്പോഴും മൊഴിയിലും എഫ്ഐആറിലും മൂന്ന് വ്യത്യസ്ത സമയങ്ങളാണ് ബലാൽസംഗം നടന്നതായി രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഇഷിത ആരോപിച്ചു.  തന്നെയും കുടുംബത്തെയും വീണ്ടും അപമാനിക്കുകയാണെന്ന് അതിജീവിത പ്രതീകരിച്ചു. സെൻഗാറുടെ മകൾ ഉയർത്തുന്ന വാദങ്ങൾ എന്തു കൊണ്ട് കോടതിയിൽ ഉന്നയിച്ചില്ലെന്നും അതിജീവിത ചോദിച്ചു. തൻറെ ഭർത്താവിൻറെ ചിത്രം സെൻഗാറുടെ അനുയായികൾ പ്രചരിപ്പിക്കുക്കയാണ്. കുടുംബത്തിന് നേരെ ഭീഷണിയുണ്ടെന്നും അതീജീവിത പറഞ്ഞു. ഇഷിതയുടെ പരാമർശങ്ങൾ സുപ്രീംകോടതിയുടെ ശ്രദ്ധയിൽപെടുത്താനാണ് അതിജീവിതയുടെ തീരുമാനം.  സുപ്രീംകോടതിൽ ഹർജി സമർപ്പിക്കാൻ അതിജിവീത നടപടികൾ തുടങ്ങി. അഭിഭാഷകൻ മുഹമ്മദ് പ്രാച വഴിയാകും ഹർജി സമർപ്പിക്കുക. കുടുംബത്തിന് നേരെ സെൻഗാർ അനൂകൂലികൾ ഉയർത്തുന്ന ഭീഷണിയും കോടതിയെ ധരിപ്പിക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്വത്ത് തർക്കം, അമ്മായിഅച്ഛന്റെ നെഞ്ചിൽ കയറിയിരുന്ന് തല തല്ലിപ്പൊളിച്ച് മരുമകൾ, 62കാരന് ദാരുണാന്ത്യം
ജമ്മു കശ്മീരിൽ ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി; ജാഗ്രതയോടെ പൊലീസ്; ഓൺലൈൻ മാധ്യമങ്ങളെ വിലക്കി കളക്‌ടർ; ഒരാൾ കസ്റ്റഡിയിൽ