അസാധാരണ സംഭവങ്ങൾ, വിജയ്‍യുടെ നാമനിർദേശ പത്രികകളിൽ വൻ പിഴവ്; രണ്ട് മണ്ഡലങ്ങളിൽ നൽകിയ പത്രികകളിൽ വ്യത്യാസം

Published : Apr 03, 2026, 12:28 AM IST
vijay tvk

Synopsis

തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന നടൻ വിജയ്‍യുടെ നാമനിർദേശ പത്രികയിൽ പിഴവ് കണ്ടെത്തി. പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലങ്ങളിലെ പത്രികകളിൽ കേസുകളുടെ വിവരങ്ങളിൽ വ്യത്യാസം വന്നതോടെയാണ് വിഷയം ചർച്ചയായത്. ഇ

ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വിജയ്‍യുടെ നാമനിർദേശ പത്രികയിൽ വൻ പിഴവ്.

പെരമ്പൂരിലെയും തിരുച്ചിറപ്പള്ളി ഈസ്റ്റിലെയും പത്രികകളിൽ വ്യത്യാസം വന്നതോടെയാണ് ഈ വിഷയം വലിയ ചര്‍ച്ചയായത്. വിജയ്ക്കെതിരെ കേസില്ലെന്ന് പെരമ്പൂർ പത്രികയിൽ പറയുന്നത്. എന്നാല്‍, രണ്ട് കേസുണ്ടെന്ന് ഒടുവിൽ നൽകിയ പത്രികയിൽ വിജയ് രേഖപ്പെടുത്തിയിട്ടുണ്ട്. 2025ൽ മധുരയിൽ നടത്തിയ ടിവികെ സമ്മേളനവുമായി ബന്ധപെട്ടാണ് ആദ്യ കേസ്. പെരമ്പൂരിലെ പത്രികാസമർപ്പണത്തിന് ശേഷമാണ് രണ്ടാമത്തെ കേസ് എന്നാണ് വിജയ്‍യുടെ പത്രികയിൽ പറയുന്നത്. ആദ്യ കേസ് 2025 ഓഗസ്റ്റ് 21ന് എടുത്തു. റാമ്പിൽ കയറാൻ ശ്രമിച്ച യുവാവിനെ ബൗൺസർമാർ തള്ളിയിട്ട സംഭവത്തിൽ ആണ് കേസെടുത്തത്. പെരമ്പൂരിൽ വിജയ്ക്ക് പുതിയ പത്രിക നൽകേണ്ടി വരും. ഇനി ശനിയാഴ്ചയും തിങ്കളാഴ്ചയും ആണ് പത്രിക സ്വീകരിക്കുക. പെരമ്പൂരിൽ രണ്ട് സെറ്റ് പത്രിക മാത്രമേ വിജയ് സമർപ്പിച്ചിട്ടുള്ളൂ.

'ജനനായകൻ' വിവാദത്തിൽ മൗനം വെടിഞ്ഞ് വിജയ്

സിനിമ തടഞ്ഞതിനു കാരണം ഭയമാണെന്നാണ് വിജയ്‍യുടെ പ്രതികരണം. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന പേടിയിലാണ് തടഞ്ഞത്. തനിക്ക് നീതി കിട്ടണമെന്നും അതിനാണ് ജനങ്ങളുടെ അടുത്ത് എത്തിയതെന്നും വിജയ് വ്യക്തമാക്കി. തിരുച്ചിറപ്പള്ളി ഈസ്റ്റിൽ പത്രിക നൽകിയതിന് ശേഷമായിരുന്നു വിജയ്‍യുടെ പ്രതികരണം. എൽപിജി പ്രതിസന്ധിയെക്കുറിച്ചും പ്രതികരണത്തിൽ വിജയ് പരാമർശിച്ചു.

ഒരുപാട് ഹോട്ടലുകളും ടീ ഷോപ്പും പൂട്ടി. എന്നാൽ തനിക്ക്‌ ബന്ധം ഇല്ലെന്ന് സ്റ്റാലിൻ പറയുന്നു. സ്വന്തം കാര്യത്തിനായി സ്റ്റാലിൻ ദില്ലിയിൽ പോയല്ലോ എന്നും വിജയ് ചോദിച്ചു. ജനങ്ങളുടെ പ്രശ്നത്തിൽ എന്ത് ചെയ്തു? ഒറ്റ ചാൻസ്‌ ചോദിച്ച വിജയ് തനിക്ക് ഒരു അവസരം നൽകണമെന്നും ആവശ്യപ്പെട്ടു. ജനങ്ങൾക്ക് തന്നെ വിശ്വസിക്കാമെന്നും വിജയ് പറഞ്ഞു. തമിഴ്നാട്ടിൽ രണ്ടാമത്തെ മണ്ഡലത്തിലും ടിവികെ അധ്യക്ഷൻ വിജയ് നാമനിർദേശപത്രിക നൽകി. തിരുച്ചിറപ്പള്ളി ഈസ്റ്റിൽ റോഡ് ഷോ ആയി എത്തിയാണ് വിജയ് പത്രിക നൽകിയത്. മണ്ഡലത്തിൽ പ്രചാരണയോഗങ്ങളിലും വിജയ് പങ്കെടുക്കുന്നുണ്ട്. നേരത്തെ ചെന്നൈ പെരമ്പൂരിലും വിജയ് പത്രിക നൽകിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ജഡ്ജിമാരെ 9 മണിക്കൂറിലധികം ബന്ദികളാക്കിയതിൽ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഇടപെടൽ, അന്വേഷണം എൻഐഎക്ക്
പശ്ചിമേഷ്യൻ സംഘർഷം: പാർലമെൻ്റിൽ കണക്കുകൾ വ്യക്തമാക്കി കേന്ദ്രസർക്കാർ; ഇതുവരെ 5.5 ലക്ഷം പേരെ തിരിച്ചെത്തിച്ചു, 8359 വിമാന സർവീസുകൾ റദ്ദാക്കി