പശ്ചിമേഷ്യൻ സംഘർഷം: പാർലമെൻ്റിൽ കണക്കുകൾ വ്യക്തമാക്കി കേന്ദ്രസർക്കാർ; ഇതുവരെ 5.5 ലക്ഷം പേരെ തിരിച്ചെത്തിച്ചു, 8359 വിമാന സർവീസുകൾ റദ്ദാക്കി

Published : Apr 02, 2026, 10:08 PM IST
parliament

Synopsis

പശ്ചിമേഷ്യയിൽ യുഎസ്-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധത്തെ തുടർന്ന് 5.5 ലക്ഷത്തിലധികം ഇന്ത്യക്കാരെ കേന്ദ്രസർക്കാർ സുരക്ഷിതമായി നാട്ടിലെത്തിച്ചു. സംഘർഷം കാരണം 8,359 വിമാന സർവീസുകൾ റദ്ദാക്കേണ്ടി വന്നതായും, ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സം ഇന്ധന ഇറക്കുമതിയെ ബാധിച്ചേക്കാമെന്നും സർക്കാർ ആശങ്ക പ്രകടിപ്പിച്ചു.

ദില്ലി: പശ്ചിമേഷ്യയിൽ യുഎസ്-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം തുടങ്ങിയ ശേഷം ഇതുവരെ 5.5 ലക്ഷത്തിലധികം ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിച്ചതായി കേന്ദ്രസർക്കാർ. യുദ്ധം തുടങ്ങിയത് മുതൽ ഇതുവരെ ആകെ 8,359 വിമാന സർവീസുകൾ റദ്ദാക്കേണ്ടി വന്നതായും സർക്കാർ വ്യക്തമാക്കി. യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ വിവിധ എയർലൈനുകളുടെ സഹായത്തോടെ സർക്കാർ പ്രത്യേക സർവീസുകൾ നടത്തിയാണ് ഇന്ത്യക്കാരെ ഒഴിപ്പിച്ചത്. ഇതിൽ ഭൂരിഭാഗം പേരും യുഎഇ, ഇറാൻ, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.

വ്യോമപാതകളിലെ സുരക്ഷാ ഭീഷണിയെത്തുടർന്ന് എയർ ഇന്ത്യ ഉൾപ്പെടെയുള്ള കമ്പനികൾക്ക് ആയിരക്കണക്കിന് സർവീസുകൾ റദ്ദാക്കേണ്ടി വന്നു. ഇത് അന്താരാഷ്ട്ര വ്യോമഗതാഗതത്തെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടത് ഇന്ധന ഇറക്കുമതിയെ ബാധിക്കുമെന്ന ആശങ്കയും സർക്കാർ പങ്കുവെച്ചു. ഇന്ത്യയിലേക്കുള്ള കപ്പലുകൾക്കും വിമാനങ്ങൾക്കും ആവശ്യമായ സുരക്ഷ ഇന്ത്യൻ നാവികസേന ഉറപ്പാക്കുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കി.

യുദ്ധം 34-ാം ദിവസത്തിലേക്ക് കടക്കുമ്പോഴും സ്ഥിതിഗതികൾ ശാന്തമായിട്ടില്ല. ട്രംപ് ഭരണകൂടം ഇറാനെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് പ്രഖ്യാപിച്ചതോടെ വരും ദിവസങ്ങളിലും വിമാന സർവീസുകളിൽ പുനഃക്രമീകരണം ആവശ്യമായി വരുമെന്നാണ് സൂചന. പ്രവാസികളോട് ജാഗ്രത പാലിക്കാനും എംബസികളുമായി നിരന്തരം ബന്ധപ്പെടാനും വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കോടീശ്വരന്‍മാര്‍ അരങ്ങുവാഴുന്ന അസം തെരഞ്ഞെടുപ്പ്; 722 സ്ഥാനാര്‍ഥികളുടെ ആകെ ആസ്‌തി 2352 കോടി രൂപ!
ബംഗാൾ തെരഞ്ഞെടുപ്പിന് കനത്ത സുരക്ഷ; പോളിംഗ് ബൂത്തുകൾ കാക്കാൻ 480 കമ്പനി കേന്ദ്ര സേന, അതീവ ജാഗ്രത