മുഴുവൻ സമ്പാദ്യമായ 600 കോടി രൂപ സര്‍ക്കാരിന് കൈമാറി ഈ ഡോക്ടര്‍

Published : Jul 21, 2022, 03:33 PM ISTUpdated : Jul 21, 2022, 04:19 PM IST
മുഴുവൻ സമ്പാദ്യമായ 600 കോടി രൂപ സര്‍ക്കാരിന് കൈമാറി ഈ ഡോക്ടര്‍

Synopsis

കൊവിഡ് കാലത്ത് 50 ഗ്രാമങ്ങളെ ദത്തെടുത്ത അരവിന്ദ് അവര്‍ക്ക് സൗജന്യ സഹായങ്ങൾ നൽകിയിരുന്നു...

ലക്നൗ : ഡോക്ടര്‍ അരവിന്ദ് കുമാര്‍ ഗോയൽ കഴിഞ്ഞ 50 വര്‍ഷമായി ജോലി ചെയ്ത് ഉണ്ടാക്കിയ സ്വത്തുക്കളുടെ മൂല്യം ഏകദേശം 600 കോടി രൂപ വരും. ഇത് മുഴുവൻ അയാൾ തന്റെ സംസ്ഥാനത്തെ പാവപ്പെട്ട ജനങ്ങളുടെ ഉന്നമനത്തിന് വേണ്ടി സര്‍ക്കാരിന് കൈമാറി. മൊറാബാദ് സ്വദേശിയാണ് അരവിന്ദ്. സ്വത്തുക്കൾ കൈമാറിയതിന് ശേഷം അരവിന്ദ് പറയുന്നു, താൻ 25 വര്‍ഷം മുമ്പ് എടുത്ത തീരുമാനമാണ് ഇതെന്ന്. 

കൊവിഡ് കാലത്ത് 50 ഗ്രാമങ്ങളെ ദത്തെടുത്ത അരവിന്ദ് അവര്‍ക്ക് സൗജന്യ സഹായങ്ങൾ നൽകിയിരുന്നു. സംസ്ഥാനത്തെ പാവപ്പെട്ടവര്‍ക്ക് സൗജന്യ വിദ്യാഭ്യാസവും ചികിത്സയും അദ്ദേഹം നൽകിയിരുന്നു. അരവിന്ദിന്റെ സ്വത്തുവകകൾ കണക്കാക്കാൻ അഞ്ചംഗ കമ്മിറ്റിയെ നിയോഗിക്കും. 

കഴിഞ്ഞ നാല് രാഷ്ട്രപതിമാരിൽ നിന്നായി നാലുതവണ ഡോ അരവിന്ദ് ആദരം ഏറ്റുവാങ്ങി. രാം നാഥ് കോവിന്ദ്, പ്രണബ് മുഖര്‍ജി, പ്രതിഭാപാട്ടീൽ, എപിജെ അബ്ദുൾ കലാം എന്നിവര്‍ അരവിന്ദിനെ അദരിച്ചിരുന്നു. അരവിന്ദ് കുമാര്‍ ഗോയലിന് ഭാര്യ രേണു ഗോയലിനെ കൂടാതെ രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയുമുണ്ട്.

യുപിയില്‍ വന്‍ ഹിറ്റായി ലുലു മാള്‍; ഒരാഴ്ചയ്ക്കുള്ളിൽ എത്തിയത് ലക്ഷക്കണക്കിന് ജനങ്ങള്‍, വമ്പന്‍ കുതിപ്പ്

ഒരാഴ്ചയ്ക്കുള്ളിൽ, ലഖ്‌നൗക്കാരുടെ ഏറ്റവും ജനപ്രിയമായ ഷോപ്പിംഗ്, വിനോദ കേന്ദ്രമായി മാറിയിരിക്കുകയാണ് ലുലു മാൾ. മാൾ തുറന്ന് ആദ്യ ആഴ്ചയിൽ ഏഴ് ലക്ഷത്തിലധികം സന്ദർശകരാണ് എത്തിയത്. വാരാന്ത്യത്തിൽ 2.5 ലക്ഷം പേർ മാൾ സന്ദർശിച്ചു.  ലുലു ഹൈപ്പർമാർക്കറ്റിലും ഏറ്റവും വലിയ വിനോദ കേന്ദ്രമായ ഫൺടൂറയിലും വലിയ തിരക്ക് അനുഭവപ്പെട്ടു.  

'ലഖ്‌നൗ മാളിൽ നമസ്കരിച്ചത് അമുസ്‌ലീങ്ങളല്ല'; വിശദീകരിച്ച് യുപി പൊലീസ്

മാളിനെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച  ലഖ്‌നൗ നിവാസികൾക്ക് ലുലു മാള്‍ അധികൃതര്‍ നന്ദി അറിയിച്ചു. ലുലു മാൾ  നൽകുന്ന സമാനതകളില്ലാത്ത ആഗോള അനുഭവത്തിന്റെ സാക്ഷ്യമാണ് ലഭിച്ച സന്ദർശകരുടെ ഒഴുക്ക്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഷോപ്പിംഗിനും വിനോദത്തിനും നഗരവാസികളുടെ പ്രിയപ്പെട്ട ഇടമായി ലുലു മാൾ മാറിയെന്ന് മാൾ ജനറൽ മാനേജർ സമീർ വർമ പറഞ്ഞു.  തിരക്ക് കാരണം  മിക്കവർക്കും മാളിൽ പ്രവേശിക്കാനാകാതെ തിരിച്ചു പോകേണ്ടതായും വന്നു.  ദൂരപ്രദേശങ്ങളായ  കാൺപൂർ, ഗോരഖ്പൂർ, പ്രയാഗ് രാജ്,  വാരണാസി,  ഡൽ ഹി എന്നിവിടങ്ങളിൽ  നിന്നും ആളുകൾ മാളിലെത്തിയതായി  ലുലു മാൾ ജനറൽ മാനേജർ സമീർ വർമ്മ  പറഞ്ഞു

ലഖ്നൗ അമർ ഷഹീദ് പാത്, ഗോൾഫ് സിറ്റിയിൽ  22 ലക്ഷം  ചതുരശ്രയടി വിസ്തീർണത്തിൽ സ്ഥിതി ചെയ്യുന്ന ലുലു മാളിൽ  ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട്, യൂണിക്ലോ, ഡെക്കാത്‌ലോൺ, സ്റ്റാർബക്സ്, നൈക്ക ലക്സ് , കല്യാൺ ജ്വല്ലേഴ്സ്, കോസ്റ്റ കോഫി, ചില്ലീസ് എന്നിവയുൾപ്പെടെ ഇന്ത്യയിലെ ഏറ്റവും വലിയ നിരവധി ബ്രാൻഡുകളുണ്ട്.  

കൂടാതെ 1600 പേർക്ക് ഒരേ സമയം ഇരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള 25 ബ്രാൻഡ് ഔട്ട്‌ലെറ്റുകളുള്ള ഒരു വലിയ ഫുഡ് കോർട്ടും മാളിനെ കൂടുതൽ ജനപ്രിയമാക്കുന്നു.  ആഭരണങ്ങൾ, ഫാഷൻ, പ്രീമിയം വാച്ച് ബ്രാൻഡുകൾ എന്നിവയുടെ വിപുലമായ സെലക്ഷനുകളുള്ള ഒരു പ്രത്യേക വിവാഹ ഷോപ്പിംഗ് ഏരിയയും  ലഖ്‌നൗ ലുലു മാളിനെ വേറിട്ടതാക്കുന്നു. 3,000-ലധികം വാഹനങ്ങൾക്കായി പ്രത്യേക മൾട്ടി ലെവൽ പാർക്കിംഗ് സൗകര്യവും മാളിൽ സജ്ജീകരിച്ചിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന
അഞ്ച് വയസ്സുകാരനെ പുലി കടിച്ചു കൊന്നു; മൃതദേഹം കണ്ടെടുത്തത് തേയിലതോട്ടത്തിൽ നിന്ന്, സംഭവം തമിഴ്നാട്ടിലെ വാൽപ്പാറയിൽ