മദ്യലഹരിയിൽ ഒരു വയസുകാരനായ മകനെ കുത്തിക്കൊലപ്പെടുത്തി പിതാവ്; സ്വന്തം അച്ഛനെയും ഭാര്യയെയും അക്രമിച്ചു

Published : Oct 05, 2025, 10:20 PM IST
1 year old child death in UP

Synopsis

ഉത്തർ പ്രദേശിൽ മദ്യലഹരിയിലായിരുന്ന അച്ഛൻ ഒരു വയസുളള മകനെ കുത്തിക്കൊലപ്പെടുത്തി. ഭാര്യയെയും പിതാവിനെയും സ്ഥിരമായി മർദ്ദിച്ചിരുന്ന പ്രതിയായ രൂപേഷ് തിവാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

ലഖ്നൗ: ഉത്തർ പ്രദേശിൽ മദ്യലഹരിയിൽ ഒരു വയസുകാരനായ മകനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ അച്ഛൻ അറസ്റ്റിൽ. പ്രതി രൂപേഷ് തിവാരി മകൻ കിനുവിനെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിച്ചതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കുത്തേറ്റ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയെ തന്നെ മരിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി ബൈരിയയിലെ സുരേമാൻപൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്. പൊലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായി സർക്കിൾ ഓഫീസർ (സിഒ) (ബൈരിയ) മുഹമ്മദ് ഫാഹിം ഖുറേഷി പറഞ്ഞു.

പ്രതിയായ രൂപേഷ് മദ്യപാനിയാണെന്നും ഭാര്യ റിന തിവാരിയെ പലപ്പോഴും മർദിക്കുമായിരുന്നെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. ശനിയാഴ്ച വൈകുന്നേരം മദ്യപിച്ച് വീട്ടിലെത്തി ആദ്യം ഭാര്യയെ മർദിച്ച് തുടങ്ങുകയായിരുന്നു. സ്വന്തം അച്ഛനായ കമലേഷ് തിവാരിയെയും രൂപേഷ് ആക്രമിക്കുമായിരുന്നു. ഇയാളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവ ദിവസം, ഭർത്താവിനെ ഭയന്ന് ഇവർ ഭർതൃപിതാവിനോടൊപ്പം തൊട്ടടുത്തുള്ള വീട്ടിലേക്ക് മാറുകയായിരുന്നു. 1 വയസുള്ള മകനെയും, 3 വയസുകാരി മകളെയും വീട്ടിൽ വിട്ടിട്ടാണ് ഇവർ പോയത്.

എന്നാൽ, ഞായറാഴ്ച്ച രാവിലെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഭർത്താവ് കുഞ്ഞിനെ മൂർച്ചയുള്ള ആയുധം കൊണ്ട് കുത്തിയതായും താടിയെല്ലിന് പരിക്കേറ്റതുമായ കാഴ്ച്ചയാണ് കണ്ടത്. ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 105 ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തതായി പൊലീസ് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'പ്രിയം മലയാളം'! വിടാതെ മോദി, ഒപ്പം കൂടി കേന്ദ്രമന്ത്രിമാരും നേതാക്കളും, തിരുവനന്തപുരം വിജയത്തിൽ അത്രമേൽ ആഹ്ളാദം; ദേശീയ തലത്തിൽ വമ്പൻ പ്രചരണം
രണ്ടര ലക്ഷം രൂപ വിലയുള്ള വളർത്തുതത്തയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സ്റ്റീൽ പൈപ്പ് ഹൈ വോൾട്ടേജ് ലൈനിൽ തട്ടി, യുവാവിന് ദാരുണാന്ത്യം