പാകിസ്ഥാന് വേണ്ടി ചാരവൃത്തി, ഐഎസ്ഐക്ക് വേണ്ടി റിക്രൂട്ട്, സാമ്പത്തിക സഹായം; ബിസിനസുകാരൻ പിടിയിൽ 

Published : May 19, 2025, 10:09 AM IST
പാകിസ്ഥാന് വേണ്ടി ചാരവൃത്തി, ഐഎസ്ഐക്ക് വേണ്ടി റിക്രൂട്ട്, സാമ്പത്തിക സഹായം; ബിസിനസുകാരൻ പിടിയിൽ 

Synopsis

ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ഷെഹ്സാദ് വർഷങ്ങളായി പാകിസ്ഥാനിലേക്ക് പതിവായി യാത്ര ചെയ്തിരുന്നു.

ദില്ലി: പാകിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് ഉത്തർപ്രദേശിൽ ബിസിനസുകാരൻ അറസ്റ്റിൽ. റാംപൂർ സ്വദേശിയായ ഷഹ്സാദാണ് അറസ്റ്റിലായത്. പ്രത്യേക രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ, ഉത്തർപ്രദേശ് പൊലീസ് സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്), മൊറാദാബാദിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പാകിസ്ഥാന്റെ ഇന്റർ-സർവീസസ് ഇന്റലിജൻസിന് വേണ്ടി അതിർത്തി കടന്നുള്ള കള്ളക്കടത്തും ചാരവൃത്തിയിലും ഇയാൾക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസികൾക്കായി ചാരവൃത്തി നടത്തിയെന്ന് സംശയിക്കുന്ന വ്യക്തികൾക്കെതിരായ രാജ്യവ്യാപകമായ നടപടിയുടെ ഭാഗമായാണ് ഷെഹ്സാദിനെ അറസ്റ്റ് ചെയ്തത്. 

ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ഷെഹ്സാദ് വർഷങ്ങളായി പാകിസ്ഥാനിലേക്ക് പതിവായി യാത്ര ചെയ്തിരുന്നു. ഈ യാത്രകളുടെ മറവിൽ സൗന്ദര്യവർദ്ധക വസ്തുക്കൾ, വസ്ത്രങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവ നിയമവിരുദ്ധമായി കടത്തിയിരുന്നു. കള്ളക്കടത്തിന്റെ മറവിൽ, അയാൾ ഐ.എസ്.ഐ പ്രവർത്തകരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതായും ഇന്ത്യയുടെ സുരക്ഷയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങൾ അവർക്ക് നൽകിയതായും ആരോപിക്കപ്പെടുന്നു.

എ.ടി.എസ് അന്വേഷണത്തിൽ ഷെഹ്സാദ് പാകിസ്ഥാൻ ഏജന്റുമാരുമായി രഹസ്യ സുരക്ഷാ വിവരങ്ങൾ പങ്കുവെക്കുക മാത്രമല്ല, ഇന്ത്യ ആസ്ഥാനമായുള്ള ഐഎസ്ഐ പ്രവർത്തകർക്ക് പതിവായി പണം നൽകുകയും ചെയ്തിരുന്നുവെന്നും കണ്ടെത്തി. ഉത്തർപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പാകിസ്ഥാനിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിലും ഷെഹ്സാദ് പങ്കാളിയാണെന്ന് റിപ്പോർട്ടുണ്ട്. ഈ വ്യക്തികൾക്കുള്ള വിസകളും യാത്രാ ക്രമീകരണങ്ങളും ഐഎസ്ഐ ഏജന്റുമാർ സൗകര്യമൊരുക്കിയതായും പറയുന്നു. ഇന്ത്യയിലെ പാകിസ്ഥാൻ പ്രവർത്തകർക്ക് ഇന്ത്യൻ സിം കാർഡുകൾ നൽകുകയും ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 148, 152 പ്രകാരം ലഖ്‌നൗവിലെ എടിഎസ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.  ഷെഹ്സാദ് വഹാബ്മുറാദാബാദിലെ കോടതിയിൽ ഹാജരാക്കി, കൂടുതൽ നിയമനടപടികൾ തുടരുന്നതിനാൽ നിലവിൽ പോലീസ് കസ്റ്റഡിയിലാണ്

PREV
Read more Articles on
click me!

Recommended Stories

വിരലടയാളം പോലുമില്ലാത്ത നിഗൂഢ കേസ്, ഭാര്യയെ കൊന്ന കേസിൽ പ്രൊഫസർ 4 വർഷത്തിന് ശേഷം പിടിയിലായത് ബ്രെയിൻ മാപ്പിങിൽ
മതപരിവർത്തന നിരോധന നിയമം: സിബിസിഐ സുപ്രീം കോടതിയിൽ ഹർജി നൽകി; രാജസ്ഥാൻ സർക്കാരിന് നോട്ടീസ്