
മുസഫർനഗർ: മകനും മരുമകളും തന്നെ വേണ്ടരീതിയിൽ പരിചരിക്കുന്നില്ലെന്നാരോപിച്ച് 80കാരൻ തന്റെ 1.5 കോടിയുടെ സ്വത്തുക്കൾ ഉത്തർപ്രദേശ് ഗവർണറുടെ പേരിൽ എഴുതി നൽകി. മുസാഫർനഗർ സ്വദേശിയായ 80 കാരനാണ് തന്റെ സ്വത്തുക്കൾ ഗവർണർക്ക് നൽകിയത്. നാഥു സിംഗ് എന്ന കർഷകനാണ് തന്റെ മകനും മരുമകളും തന്നോട് നല്ല രീതിയിൽ പെരുമാറുന്നില്ലെന്നും അതുകൊണ്ട് തന്നെ തന്റെ സ്വത്തുക്കൾ മകന് നൽകാൻ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കിയത്.
മുസാഫർനഗറിലെ ബിരാൾ ഗ്രാമത്തിൽ നിന്നുള്ള ഇയാൾ ഇപ്പോൾ വൃദ്ധസദനത്തിലാണ് താമസിക്കുന്നത്. മകനെ കൂടാതെ മൂന്ന് പെൺമക്കളുമുണ്ട്. തന്റെ രണ്ട് മക്കളും തന്റെ സ്വത്തിന് അവകാശികളാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും തന്റെ മരണശേഷം തന്റെ പേരിലുള്ള ഭൂമിയിൽ സർക്കാർ സ്‌കൂളോ ആശുപത്രിയോ നിർമിക്കണമെന്നും അഭ്യർഥിച്ചാണ് യുപി ഗവർണർക്ക് സ്വത്ത് കൈമാറാൻ സത്യവാങ്മൂലം സമർപ്പിച്ചത്. ഈ പ്രായത്തിൽ, എനിക്ക് എന്റെ മകനോടും മരുമകളോടും ഒപ്പം ജീവിക്കണമെന്നായിരുന്നു. പക്ഷേ അവർ എന്നോട് നന്നായി പെരുമാറിയില്ല. അതുകൊണ്ടാണ് സ്വത്ത് ഗവർണർക്ക് കൈമാറാൻ തീരുമാനിച്ചത്. സർക്കാർ അത് ശരിയായി ഉപയോഗിക്കും.
ഇയാൾ തന്റെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണെന്നും സ്വത്ത് വിട്ടുനൽകാൻ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ടെന്നും വൃദ്ധസദനത്തിന്റെ ചുമതലയുള്ള രേഖ സിംഗ് പറഞ്ഞു. അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ പോലും കുടുംബത്തെ അനുവദിക്കുന്നില്ലെന്നും അവർ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ഓഫീസുകളിലെ അതിക്രമം: സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം
ഇദ്ദേഹത്തിന്റെ അഭ്യർത്ഥന രജിസ്റ്റർ ചെയ്തെന്ന് ബുധാന തഹസിൽ സബ് രജിസ്ട്രാർ പങ്കജ് ജെയിൻ പറഞ്ഞു. അദ്ദേഹം തന്റെ വീടും 1.5 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളും സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയിട്ടുണ്ടെന്നും മരണ ശേഷം ഗവർണറുടെ പേരിലാകുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam