Asianet News MalayalamAsianet News Malayalam

ഏഷ്യാനെറ്റ് ന്യൂസ് ഓഫീസുകളിലെ പരിശോധനയും അതിക്രമവും സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം, സഭ ബഹിഷ്കരിച്ചു

ക്സൈസ് മന്ത്രി തന്നെ സ്വാഗതം ചെയ്ത ഒരു വാ‍ര്‍ത്താ പരമ്പരയെ ആണ് സ‍ര്‍ക്കാരിനെതിരായ ഗൂഢാലോചനയും വ്യാജവാ‍ര്‍ത്തയുമായി ചിത്രീകരിക്കുന്നതെന്ന് വിഡി സതീശൻ

Opposition walked out of assembly over asianet news issue
Author
First Published Mar 6, 2023, 11:04 AM IST

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിൻ്റെ കൊച്ചി ഓഫീസിൽ എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ അതിക്രമവും കോഴിക്കോട് ഓഫീസിൽ പൊലീസ് നടത്തിയ പരിശോധനയും നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. കൊച്ചി ഓഫീസിൽ എസ്എഫ്ഐ പ്രവർത്തകർ അതിക്രമിച്ച് കയറിയ സംഭവത്തിൽ  പിസി വിഷ്ണുനാഥാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. എന്നാൽ ഓഫീസ് അതിക്രമത്തിൽ എസ്എഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇക്കാര്യം സഭ നി‍‍ര്‍ത്തിവച്ച് ച‍ര്‍ച്ച ചെയ്യേണ്ടതില്ലെന്നും മുഖ്യമന്ത്രി നിലപാട് എടുത്തു. എക്സൈസ് മന്ത്രി തന്നെ സ്വാഗതം ചെയ്ത ഒരു വാ‍ര്‍ത്താ പരമ്പരയെ ആണ് സ‍ര്‍ക്കാരിനെതിരായ ഗൂഢാലോചനയും വ്യാജവാ‍ര്‍ത്തയുമായി ചിത്രീകരിക്കുന്നതെന്ന് വിഡി സതീശൻ പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.   

വിഷ്ണുനാഥിൻ്റെ വാക്കുകൾ - 
എസ്എഫ്ഐ നേതാക്കളുടെ നേതൃത്വത്തിലാണ് കൊച്ചിയിലെ ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് ആക്രമിച്ചത്. ലഹരിസംഘങ്ങൾക്കെതിരെ വാര്‍ത്ത വന്നാൽ അതിൽ വിറളി  പിടിക്കേണ്ടത് ലഹരി മാഫിയക്കല്ലേ എന്തിനാണ് എസ്എഫ്ഐക്ക് ഇത്ര പ്രതിഷേധം. സർക്കാരിനെതിരായ ഗൂഢാലോചന എന്നാണ് ഏഷ്യാനെറ്റിനെതിരായ എഫ്ഐആറിൽ പറയുന്നത്. ലഹരി മാഫിയയ്ക്കെതിരായ വാർത്ത എങ്ങനെ സർക്കാരിനെതിരാകും. 

ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിൽ ക്രൈം ബ്രാഞ്ച് റെയ്ഡ് നടന്നു, ബിബിസി ഓഫീസിൽ പരിശോധന നടന്നത് ഒരു ഡോക്യുമെന്ററിയുടെ പേരിലാണ്...
ബിബിസിയിൽ നടന്ന റെയ്ഡിന് പിന്നാലെ സിപിഎം കേന്ദ്രകമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പുണ്ട്. ആ പ്രസ്താവനയിൽ മോദി എന്ന ഭാഗം ഒഴിവാക്കി പിണറായിയെന്നും ഇഡി എന്ന ഭാഗം ഒഴിവാക്കി കേരള പോലീസ് എന്നുമാക്കിയാൽ ആ നോട്ടീസ് അതേ പോലെ ഇറക്കാം. 

ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിന് ഇന്നലെ രാത്രി വാട്സാപ്പ് വഴി പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നി‍ര്‍ദ്ദേശം നൽകി. തിരുവനന്തപുരത്തുള്ള മാധ്യമപ്രവര്‍ത്തകയ്ക്ക് ഇന്നലെ രാത്രി 9.30ന് വാട്സാപ്പിൽ മെസേജ് അയക്കുകയാണ് ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് കോഴിക്കോട് എത്താൻ ആവശ്യപ്പെട്ട്. 

എസ്എഫ്ഐ ഭരണ പാർട്ടിക്ക് വേണ്ടി ഗുണ്ടാപ്പണി ചെയ്യുകയാണ്. ആരാണ് എസ്എഫ്ഐക്ക് സെൻസർഷിപ്പ് ചുമതല നൽകിയത്. എത്ര ഭീഷണി ഉണ്ടായാലും എസ്എഫ്ഐ ഗുണ്ടാ പണി ചെയ്തത് എന്ന് തന്നെ പറയും. ഏഷ്യാനെറ്റ് നേരെയുള്ള അതിക്രമം ഒരു മുന്നറിയിപ്പാണ്. സർക്കാരിനെതിരെയുള്ള വാർത്തകൾ നൽകരുത് എന്ന് എല്ലാ മാധ്യമങ്ങൾക്കുമുള്ള മുന്നറിയിപ്പാണിത്. പഞ്ച പുച്ഛമടക്കി ഇരിക്കണം എന്നാണ് മുന്നറിയിപ്പ്. ഇപി ജയരാജൻ പറഞ്ഞതുപോലെ പിണറായി വിജയൻ ഐശ്വര്യം എന്ന് എല്ലാ മാധ്യമ സ്ഥാപനങ്ങളുടെയും മുമ്പിൽ ബോഡ് എഴുതണമെന്നാണ് അവരുടെ നിലപാട്. വിനു വി ജോണിനു എതിരെ നേരത്തെ പൊലീസ് കേസ് എടുത്തത് പരോക്ഷ പരാമർശത്തിന്റെ പേരിലാണ്. ചർച്ചയിലെ പരോക്ഷ പരാമാശത്തിന്റെ പേരിൽ കേസെടുത്ത കാര്യം അദ്ദേഹം അറിയുന്നത് പാസ്പോര്‍ട്ട് പുതുക്കാൻ പോയപ്പോൾ മാത്രമാണ്. രഹസ്യമായിട്ടാണ് കേസ് എടുത്തത്.

ചാനൽ ചർച്ചയിൽ നടക്കുന്ന പരോക്ഷ പരാമർശത്തെ പോലും ഉൾക്കൊള്ളാനാകാത്ത അസഹിഷ്ണുത നാട് അംഗീകരിക്കില്ല. അതിനെ ചെറുക്കുക തന്നെ ചെയ്യും. ഇത് വരെ കേരളത്തിൽ മാധ്യമ സ്ഥാപനത്തിന്റെ അകത്തു കയറി അതിക്രമം നടന്നിട്ടില്ല. 34 കൊല്ലം ബംഗാളിൽ ചെയ്തു തന്നെയാണ് ഇപ്പോൾ കേരളത്തിലും ചെയ്യുന്നത്. കേരള ചരിത്രത്തില് ഇന്നേ വരെ ഒരു മാധ്യമസ്ഥാപനത്തിന് അകത്തും അതിക്രമം നടന്നിട്ടില്ല. ബംഗാൾ റൂട്ടിലേക്കാണ് പിണറായി വിജയന്റെ ഭരണം പോകുന്നത്. പിണറായി വിജയൻ കേരളത്തിലെ അവസാനത്തെ സിപിഎം മുഖ്യമന്ത്രിയാവും. 

മുഖ്യമന്ത്രി സഭയിൽ പറഞ്ഞത് -  
വാർത്ത വ്യാജമാണെന്ന പി.വി അൻവർ എംഎൽഎയുടെ പരാതിയിൽ കോഴിക്കോട് വെള്ളയിൽ പോലീസ് കേസെടുത്തു അന്വേഷിച്ചു വരികയാണ്. വാര്‍ത്തയ്ക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയരുന്നുണ്ട്. അതിന്റെ ഭാഗമായാണ് എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം. കൊച്ചിയിലെ ഏഷ്യാനെറ്റ് ഓഫീസിൽ അതിക്രമം ഉണ്ടാക്കിയ കേസിൽ എട്ട് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എസ്എഫ്ഐയുടെ അതിക്രമം നിയമം ലംഘിച്ചാണെങ്കിൽ നടപടി ഉണ്ടാകും. നിയമത്തിന്റെ പരിധി ലംഘിച്ചാൽ നടപടി ഉണ്ടാകും. പത്രസ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നത് ബിജെപിയുടേയും കോൺഗ്രസിന്റെയും രീതിയാണ്. ദേശാഭിമാനി റിപ്പോർട്ടറെ പ്രതിപക്ഷത്തിന്റെ വാർത്താസമ്മേളനത്തിൽ ഇറക്കി വിട്ടിട്ട് ഒരു പ്രതിഷേധവും കണ്ടില്ല.  നിയമം നിയമത്തിന്റെ വഴിക്ക് പോവുക തന്നെ ചെയ്യും. 

Latest Videos
Follow Us:
Download App:
  • android
  • ios