
ലക്നൗ: ഭാര്യയെ പിരിഞ്ഞിരിക്കുന്നതിന്‍റെ ദുഖം താങ്ങാന്‍ സാധിക്കാതിരുന്ന യുവാവ് ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ രാധാ കുണ്ഡില്‍ രാകേഷ് സോണി എന്ന മുപ്പത്തിരണ്ടുകാരനാണ് തൂങ്ങി മരിച്ചത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സ്വന്തം വീട്ടിലായിരുന്ന രാകേഷിന്‍റെ ഭാര്യ അവിടെ തന്നെ തുടരേണ്ടി വന്നിരുന്നു.
ഭാര്യയെ ഇത്രയും ദിവസം കാണാതിരുന്ന രാകേഷ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ഇന്‍സ്പെക്ടര്‍ അലോക് റാവു പറഞ്ഞു. ഈ വിഷയത്തില്‍ അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, കൊവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി യുപിയിലെ 15 ജില്ലകളിലെ തീവ്രബാധിത മേഖലകള്‍ പൂര്‍ണ്ണമായി അടച്ചിരിക്കുകയാണ്.
ജില്ലകൾക്കകത്തെ ഭീഷണി കുറഞ്ഞ മേഖലകളിൽ ഇപ്പോഴത്തെ സ്ഥിതി തുടരും. ദേശീയ ലോക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോഴും അവശ്യ സര്‍വ്വീസുകള്‍ക്കുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇതെല്ലാം പൂര്‍ണ്ണമായി അടച്ചുകൊണ്ടുള്ള നടപടിയിലേക്ക് ഉത്തര്‍പ്രേദശ് കടന്നിരിക്കുകയാണ്. അവശ്യസേവനങ്ങള്‍ക്കായി ആരും പുറത്തിറങ്ങേണ്ടതില്ലെന്നും സാധനങ്ങള്‍ വീട്ടിലെത്തിക്കുമെന്നുമാണ് സര്‍ക്കാര്‍ നിര്‍ദേശം.
ഒരു ഹാളിൽ 30 പേർ, വൃത്തിയുള്ള ശുചിമുറി പോലുമില്ല; ദില്ലിയിൽ മലയാളികളടക്കമുള്ള നഴ്സുമാര്‍ ദുരിതത്തിൽ
ലോക്ക്ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടി ഒഡീഷ; അറിയിപ്പുമായി മുഖ്യമന്ത്രി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam