നഗ്നയായി റോഡിലൂടെ നടന്നു പോകുന്ന 15കാരി പെണ്‍കുട്ടി!, വിശദീകരണവുമായി യുപി പൊലീസ്

Published : Sep 22, 2022, 05:22 PM ISTUpdated : Sep 22, 2022, 05:34 PM IST
നഗ്നയായി റോഡിലൂടെ നടന്നു പോകുന്ന 15കാരി പെണ്‍കുട്ടി!, വിശദീകരണവുമായി യുപി പൊലീസ്

Synopsis

പെൺകുട്ടി പീഡനത്തിന് ഇരയായി എന്ന അമ്മാവന്‍റെ പരാതിയിൽ സെപ്റ്റംബർ ഏഴന് കേസെടുത്ത പൊലീസ് ഒരാളെ അറസ്റ്റും ചെയ്തിരുന്നു.

ലഖ്നൗ: ഉത്തർപ്രദേശിലെ മൊറാദാബാദിൽ കൂട്ട ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി റോഡിലൂടെ നഗ്നയായി നടന്നു പോകുന്നത് എന്ന പേരിൽ ദൃശ്യങ്ങൾ പ്രചരിച്ച സംഭവത്തിൽ വിശദീകരണവുമായി ഉത്തര്‍പ്രദേശ് പൊലീസ്. പതിനഞ്ചുകാരിയായ പെൺകുട്ടിയുടെ സിസിടിവി ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിച്ചത്. പെൺകുട്ടി പീഡനത്തിന് ഇരയായി എന്ന അമ്മാവന്‍റെ പരാതിയിൽ സെപ്റ്റംബർ ഏഴന് കേസെടുത്ത പൊലീസ് ഒരാളെ അറസ്റ്റും ചെയ്തിരുന്നു. എന്നാൽ ലൈംഗിക പീഡനം നടന്നിട്ടില്ലെന്ന് വൈദ്യ പരിശോധനയിൽ വ്യക്ത
മായതായി മൊറാദാബാദ് എസ്പി ഹേമന്ത് കുറ്റിയാൽ വാർത്താ ഏജൻസിയോട് പറഞ്ഞു. പീഡനം നടന്നിട്ടില്ലെന്നും പെൺകുട്ടി ചെറുപ്പം മുതൽ മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്നും  മാതാപിതാക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. അതേസമയം പെൺകുട്ടിയെ ആരെങ്കിലും ഉപദ്രവിച്ചിട്ടുണ്ടോ എന്നതിൽ അന്വേഷണം തുടരുകയാണ് എന്ന് പോലീസ് അറിയിച്ചു. 

കൂട്ടബലാത്സംഗത്തിന് ശേഷം രക്തമൊലിപ്പിച്ച് രണ്ട് കിലോമീറ്ററുകളോളം നഗ്നയായി നടന്നുപോകേണ്ടിവന്ന  പതിനഞ്ചുകാരിയുടെ വീഡിയോ എന്ന തരത്തിലാണ് പ്രചരിച്ചത്. ആളുകൾ നോക്കി നിൽക്കെ തെരുവിലൂടെ നഗ്നയായി തന്‍റെ വീട്ടിലേക്ക് നടന്നുപോകുകയായിരുന്നു പെണ്‍കുട്ടി. കണ്ടുനിന്നവര്‍ സഹായിച്ചില്ലെന്ന് മാത്രമല്ല, പലരും മൊബൈലിൽ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തുകയും ചെയ്തു. പരാതിയുമായി പൊലീസിനെ സമീപിച്ചെങ്കിലും ജില്ലാ പൊലീസ് മേധാവി ഹേമന്ദ് കുറ്റിയാലിനെ കണ്ട് പരാതി നൽകുന്നത് വരെ തങ്ങളുടെ പരാതിയിൽ കേസെടുക്കാൻ പൊലീസ് തയ്യാറായില്ലെന്നും ബന്ധു ആരോപിച്ചു. പ്രതികളുടെ ബന്ധുക്കൾ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. 

വാഹനത്തിൽ കറങ്ങി മാല മോഷണം; സ്ത്രീകൾ ഉൾപ്പെട്ട അന്തർസംസ്ഥാന സംഘം കോഴിക്കോട് പിടിയിൽ

സംഭവ ദിവസം അയൽ ഗ്രാമത്തിലെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയതായിരുന്നു പെൺകുട്ടിയെന്ന് മൊറാദാബാദ് പൊലീസ് പറഞ്ഞു. അവിടെ വച്ച് അഞ്ച് പേര്‍ ചേര്‍ന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി. പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തെന്നായിരുന്നു പരാതി. 

PREV
Read more Articles on
click me!

Recommended Stories

ഒരു കോടിയിലേറെ പേർ കാത്തിരിക്കുന്ന വമ്പൻ തീരുമാനം; പാർലമെന്‍റിൽ മന്ത്രിയുടെ നിർണായക പ്രഖ്യാപനം; എട്ടാം ശമ്പള കമ്മീഷൻ രൂപീകരിച്ചു
ഇൻഡിഗോയ്ക്കെതിരെ നടപടിയുമായി കേന്ദ്രം; സർവ്വീസുകൾ മറ്റു കമ്പനികൾക്ക് കൈമാറും, 5 ശതമാനം സർവ്വീസ് വെട്ടിക്കുറച്ചു