ബാറുകളിൽ പൊലീസ് പരിശോധന, 342 ഇടങ്ങളിലായി കോടികളുടെ മയക്കുമരുന്ന് പിടിച്ചെടുത്തു; 702 കേസ്, 785 പേർ പിടിയിൽ

Published : Aug 23, 2022, 11:07 PM ISTUpdated : Aug 23, 2022, 11:08 PM IST
ബാറുകളിൽ പൊലീസ് പരിശോധന, 342 ഇടങ്ങളിലായി കോടികളുടെ മയക്കുമരുന്ന് പിടിച്ചെടുത്തു; 702 കേസ്, 785 പേർ പിടിയിൽ

Synopsis

ഒരു ദിവസം മുഴുവൻ സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിലാണ് 785 പേരെ പൊലീസ് അറസ്റ്റ് ചെയ്തത്

ലഖ്നൗ: ഹുക്ക ബാറുകളുടെ അനധികൃത പ്രവർത്തനങ്ങളും മയക്കുമരുന്ന് വിൽപനയും നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് ഉത്തർപ്രദേശ് പൊലീസ് നടത്തിയ വ്യാപക റെയിഡിൽ 785 പേർ പിടിയിലായി. ഒരു ദിവസം മുഴുവൻ സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിലാണ് 785 പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. 18 ജില്ലകളിലായി 342 ഇടങ്ങളിലാണ് പൊലീസ് തിരച്ചില്‍ നടത്തിയത്. വിവിധ ഇടങ്ങളിൽ നിന്നായി ആറ് കോടിയോളം രൂപ വിലമതിക്കുന്ന മയക്കുമരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇതിനൊപ്പം 702 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് അഡീഷണൽ ഡയറക്ടർ ജനറൽ പ്രശാന്ത് കുമാർ മാധ്യമങ്ങളെ അറിയിച്ചു.

അതിശക്ത മഴ വരുന്നു? 4 ജില്ലയിൽ ഓറഞ്ച്, 8 ജില്ലയിൽ യെല്ലോ; അലർട്ടില്ലാത്തത് രണ്ട് ജില്ലയിൽ മാത്രം

വൻതോതിൽ ഹുക്കകൾ, പുകയില, രാജ്യ നിർമ്മിത മദ്യം, വിദേശമദ്യം, ഇലക്ട്രോണിക് സ്പാർക്ക് തോക്കുകൾ എന്നിവയും മറ്റ് നിരോധിത വസ്തുക്കളും പൊലീസ് പിടിച്ചെടുത്തു. 342 ഹുക്ക ബാറുകളിലും മയക്കുമരുന്ന് വിൽപ്പനക്കാരുമായി ബന്ധപ്പെട്ട 4,338 സ്ഥലങ്ങളിലും റെയ്ഡ് നടത്തിയെന്നും എ ഡി ജി പി പ്രശാന്ത് കുമാർ വ്യക്തമാക്കി.

വീട്ടിലെ സ്വീകരണ മുറിയിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവ് അറസ്റ്റിൽ; നൽകിയത് പ്രത്യേക പരിചരണം

അതേസമയം കൊച്ചിയിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാ‍ർത്ത പട്ടിമറ്റത്ത് വീട്ടിനുള്ളിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവ് അറസ്റ്റിലായെന്നതാണ്. സ്വന്തം ഉപയോഗത്തിന് പുറമേ യുവാവിന് കഞ്ചാവ് വിൽപ്പന ഉണ്ടായിരുന്നതായും പൊലീസ് അറിയിച്ചു. വീട്ടിൽ നടത്തിയ പരിശോധവയിൽ 16 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. എറണാകുളം പട്ടിമറ്റം വലമ്പൂർ സ്വദേശി ജെയ്സനാണ് കഞ്ചാവ് ചെടി വളർത്തിയതിന് അറസ്റ്റിലായത്. വീട്ടിലെ സ്വീകരണ മുറിയിൽ രണ്ട് ചെടിചട്ടികളിലായാണ് ജെയ്സൺ ക‍ഞ്ചാവ് ചെടി നട്ട് വളർത്തിയിരുന്നത്. ചെടിയ്ക്ക് സൂര്യ പ്രകാശം ലഭിക്കാനായി പകൽ കൃത്യമായ ഇടവേളകളിൽ ജനലിനടുത്തേക്ക് നീക്കി വച്ച് പരിചരിച്ചിരുന്നുവെന്നും പ്രതി പൊലീസിന് മൊഴി നൽകി. 63 ഉം 46ഉം സെന്‍റി മീറ്റർ വീതം ഉയരമുണ്ട് പിടിച്ചെടുത്ത കഞ്ചാവ് ചെടികൾക്ക്. പ്രതിയിൽ നിന്ന് കഞ്ചാവ് വാങ്ങാൻ എത്തുന്നവരുടെ ശല്യം രൂക്ഷമായതോടെയാണ് നാട്ടുകാർ പൊലീസിൽ പരാതിപ്പെട്ടത്. പ്രതിയെ ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കും.

PREV
click me!

Recommended Stories

ദ്വിദിന സന്ദർശനം; രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിൽ
പ്രതിനായക സ്ഥാനത്ത് ഇവിടെ സാക്ഷാൽ വിജയ്! തമിഴക വെട്രി കഴകത്തെ വിറപ്പിച്ച ഇഷ, 'ലേഡി സിങ്കം' എന്ന് വിളിച്ച് സോഷ്യൽ മീഡിയ