സോണിയാ ഗാന്ധിയെ വിളിച്ചില്ല; ട്രംപിനുള്ള അത്താഴ വിരുന്നിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ്

By Web TeamFirst Published Feb 24, 2020, 7:43 PM IST
Highlights

അമേരിക്കൻ പ്രസിഡന്‍റിന് വേണ്ടി ഒരുക്കുന്ന അത്താഴ വിരുന്ന് ബഹിഷ്കരിക്കാനാണ് കോൺഗ്രസ് തീരുമാനം. ചടങ്ങിനെത്തില്ലെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും അറിയിച്ചിട്ടുണ്ട്. 

ദില്ലി: അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന് വേണ്ടി ഒരുക്കുന്ന അത്താഴ വിരുന്നിൽ നിന്ന് വിട്ട് നിൽക്കാൻ കോൺഗ്രസ് തീരുമാനം. രാഷ്ട്രപതി ഭവനിലാണ് ട്രംപിനും ഭാര്യ മെലാനിയക്കും അത്താഴ വിരുന്ന ്ഒരുക്കുന്നത്. അതിൽ പങ്കെടുക്കാവില്ലെന്നാണ് കോൺഗ്രസ് പറയുന്നത്.

ലോക്സഭയിലെ പ്രതിപക്ഷ നേതാവ് അധിര്‍ രഞ്ജൻ ചൗധരിയും  രാജ്യ സഭ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദും ക്ഷണം നിരസിച്ച് നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. കോൺഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് കൂടിയായ സോണിയാ ഗാന്ധിയെ വിരുന്നിന് ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണം. ഇതിന് പിന്നാലെയാണ് വിരുന്നിനെത്തില്ലെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങും അറിയിച്ചത്. 

ലോക്സഭയിലേയും രാജ്യസഭയിലേയും പ്രതിപക്ഷ നേതാക്കൾ അടക്കമുള്ളവരെ വിരുന്നിന് ക്ഷണിച്ചെങ്കിലും അമേരിക്കൻ പ്രസിഡന്‍റുമായി കൂടിക്കാഴ്ച സന്ദര്‍ശന പരിപാടിയിൽ ഇല്ല.

click me!