രാജ്യത്തെ ഹിന്ദുക്കൾ സുരക്ഷിതരെങ്കില്‍ മുസ്ലീങ്ങളും സുരക്ഷിത‍ർ; വിമർശനങ്ങൾക്കിടെ പ്രതികരിച്ച് യോഗി ആദിത്യനാഥ്

Published : Mar 26, 2025, 02:12 PM IST
രാജ്യത്തെ ഹിന്ദുക്കൾ സുരക്ഷിതരെങ്കില്‍ മുസ്ലീങ്ങളും സുരക്ഷിത‍ർ; വിമർശനങ്ങൾക്കിടെ പ്രതികരിച്ച് യോഗി ആദിത്യനാഥ്

Synopsis

മുസ്ലീങ്ങൾക്കെതിരായ യുപി സർക്കാറിന്റെ നിലപാടും നടപടികളും വലിയ വിവാദമാകുമ്പോഴാണ് പോഡ്കാസ്റ്റിലൂടെ യോ​ഗി നിലപാട് വിശദീകരിക്കുന്നത്. 

ദില്ലി: രാജ്യത്തെ ഹിന്ദുക്കൾ സുരക്ഷിതരെങ്കില്‍ മുസ്ലീങ്ങളും സുരക്ഷിതരാണെന്ന് യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. മുസ്ലീങ്ങൾ അപകടത്തിലാണെന്ന പ്രചാരണം തെറ്റാണ്, അസദുദീൻ ഒവൈസിയെ പോലുള്ളവരുടെ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് അപകടത്തിലായതെന്നും യോ​ഗി പറഞ്ഞു. യുപി സർക്കാറിന്റെ നടപടികൾക്കെതിരായ വിമർശനം ശക്തമാകുമ്പോഴാണ് വാർത്താ ഏജൻസിയുടെ പോഡ്കാസ്റ്റിൽ പങ്കെടുത്ത് യോ​ഗിയുടെ വിശദീകരണം.

മുസ്ലീങ്ങൾക്കെതിരായ യുപി സർക്കാറിന്റെ നിലപാടും നടപടികളും വലിയ വിവാദമാകുമ്പോഴാണ് പോഡ്കാസ്റ്റിലൂടെ യോ​ഗി നിലപാട് വിശദീകരിക്കുന്നത്. രാജ്യത്തെ മുസ്ലീങ്ങൾ അപകടത്തിലാണെന്ന അസദുദീൻ ഒവൈസിയുടെ പ്രസ്താവനയ്ക്കാണ് മറുപടി. ഇന്ത്യയിൽ നൂറ് ഹിന്ദു  കുടുംബങ്ങള്‍ക്കിടയില്‍ ഒരു മുസ്ലീം കുടുംബം സുരക്ഷിതമാണ്, എന്നാൽ 100 മുസ്ലീം കുടുംബങ്ങള്‍ക്കിടയില്‍ അൻപത് ഹിന്ദു കുടുംബങ്ങള്‍ സുരക്ഷിതമാണോയെന്ന് ബം​ഗ്ലാദേശിലെ സാഹചര്യം ചൂണ്ടിക്കാട്ടി യോ​ഗി ചോദിച്ചു. ഹോളി ആഘോഷ സമയത്ത് യുപിയിലെ പള്ളികൾ മറച്ചത് മുൻകരുതലായാണെന്നും, 2017 നുശേഷം യുപിയിൽ ഒരു വർ​ഗീയ കലാപം പോലും ഉണ്ടായിട്ടില്ലെന്നും യോ​ഗി പറഞ്ഞു. സുപ്രീം കോടതി ഉത്തരവ് നിലനിൽക്കേയും കേസിലുൾപ്പെട്ട മുസ്ലീം നേതാക്കളുടെ വീടുകൾ ബുൾഡോസറുപയോ​ഗിച്ച് ഇടിച്ചുനിരത്തിയതടക്കം സർക്കാർ നടപടികൾ മുസ്ലീം വിരുദ്ധമാണെന്ന വിമർശനം ശക്തമാകുമ്പോഴാണ് യോ​ഗിയുടെ വിശദീകരണം.

കുംഭമേള സംബന്ധിച്ച പ്രതിപക്ഷ വിമർശനം രാജ്യത്തിന്റെ സംസ്കാരത്തെ അപമാനിക്കുന്നതാണെന്നും, 64.3 കോടി പേർ സ്നാനത്തിൽ പങ്കെടുത്ത മഹാ കുംഭമേളയിലെ ജനപങ്കാളിത്തം കണ്ട് ഭയന്നാണ് മമത ബാനർജിയെ പോലുള്ളവർ മരണ കുംഭമേളയാണെന്ന് പറയുന്നതെന്നും യോ​ഗി കുറ്റപ്പെടുത്തി. എഐ സാങ്കേതിക വിദ്യ ഉപയോ​ഗിച്ച് കൃത്യമായാണ് കുംഭമേളയ്ക്കെത്തിയവരുടെ എണ്ണമെടുത്തതെന്നും, കുംഭമേളക്കിടെയുണ്ടായ ദുരന്തത്തിൽ ജുഡീഷ്യൽ കമ്മീഷൻ അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് വ്യക്തമാക്കിയ യോഗി മരണ കണക്ക് യഥാർത്ഥമല്ലെന്ന പ്രതിപക്ഷ വിമർശനത്തോടും പ്രതികരിച്ചില്ല.  

ഷോപ്പിംഗ് ഫെസ്റ്റിവൽ നറുക്കെടുപ്പ് തട്ടിപ്പ്; കുവൈത്ത് കൊമേഴ്‌സ് അണ്ടർസെക്രട്ടറി രാജിവച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സുഹൃത്തുക്കൾക്കൊപ്പം ട്രെക്കിങ്ങിന് പോയ യുവാവിനെ കാണാനില്ല, തെരച്ചില്‍ തുടരുന്നു, സംഭവം ഉത്തരാഖണ്ഡില്‍
വീട്ടമ്മമാരുടെ മാസ വരുമാനം 30,000 രൂപയെന്ന് കണക്കാക്കി സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്; വിധി അപകട ഇൻഷുറൻസ് കേസിൽ