കടലാസിന് വിട, മന്ത്രിമാര്‍ക്ക് ഐപാഡ്; യോഗി സര്‍ക്കാര്‍ ഡിജിറ്റലാവുന്നു

By Web TeamFirst Published Feb 13, 2020, 2:55 PM IST
Highlights

മന്ത്രിമാര്‍ക്കുള്ള നിര്‍ദേശങ്ങള്‍ അവരവര്‍ക്കുള്ള ഐപാഡുകളിലേക്കാവും ഇനി നല്‍കുക. ഐ പാഡുകള്‍ ഉപയോഗിക്കാന്‍ എംഎല്‍എമാര്‍ക്ക് ആവശ്യമെങ്കില്‍ പരിശീലനം നല്‍കുമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി

ദില്ലി: 'പേപ്പര്‍ ലെസ്' ആവാനൊരുങ്ങി ഉത്തര്‍പ്രദേശ് കാബിനറ്റ് തല മന്ത്രിസഭായോഗങ്ങള്‍. സാങ്കേതിക വിദ്യയില്‍ മന്ത്രിമാര്‍ക്ക് കൂടുതല്‍ പരിചയമുണ്ടാക്കുകയെന്ന ഉദ്ദേശത്തോടെയാണ് മന്ത്രിമാര്‍ക്ക് ഐപാഡുകള്‍ നല്‍കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അടുത്ത ആഴ്ച മുതല്‍ നടക്കുന്ന കാബിനറ്റ് യോഗങ്ങളില്‍ കടലാസുകള്‍ ഉപയോഗിക്കില്ലെന്നാണ് യോഗി സര്‍ക്കാരിന്‍റെ തീരുമാനം. 

മന്ത്രിമാര്‍ക്കുള്ള നിര്‍ദേശങ്ങള്‍ അവരവര്‍ക്കുള്ള ഐപാഡുകളിലേക്കാവും ഇനി നല്‍കുക. ഐ പാഡുകള്‍ ഉപയോഗിക്കാന്‍ എംഎല്‍എമാര്‍ക്ക് ആവശ്യമെങ്കില്‍ പരിശീലനം നല്‍കുമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് നീക്കം. 

മുഖ്യമന്ത്രിയുടെ ജോലികളില്‍ ഏറിയ പങ്കും എഴുതി തയ്യാറാക്കുന്ന മുഖ്യമന്ത്രി കൂടിയായ യോഗി ആദിത്യനാഥ് തന്നെയാണ് നീക്കത്തിന് പിന്നില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പല സുപ്രധാന യോഗങ്ങളിലും ഐപാഡാണ് ഉപയോഗിക്കാറുണ്ട്. ഡിഫെന്‍സ് എക്സ്പോ 2020ല്‍ യോഗി ആദിത്യനാഥ് ഐ പാഡ് ഉപയോഗിച്ചിരുന്നു. 
 

വിദ്യാർത്ഥികൾക്ക് 2500 രൂപ സ്റ്റൈപെൻഡ് നൽകും; പ്രഖ്യാപനവുമായി യോ​ഗി ആദിത്യനാഥ്

'ഇന്ത്യയെ വിഭജിച്ചത് അവരുടെ പൂര്‍വികർ': സിഎഎ വിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരെ വീണ്ടും യോഗി ആദിത്യനാഥ്

click me!