Asianet News MalayalamAsianet News Malayalam

'ഇന്ത്യയെ വിഭജിച്ചത് അവരുടെ പൂര്‍വികർ': സിഎഎ വിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരെ വീണ്ടും യോഗി ആദിത്യനാഥ്

നേരത്തെയും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുവർക്കെതിരെ യോ​ഗി ആദിത്യനാഥ് രംഗത്തെത്തിയിരുന്നു. പ്രതിഷേധക്കാർ സംസാരിക്കുന്നത് പാകിസ്ഥാന്റെ സ്വരത്തിലാണെന്നായിരുന്നു രണ്ട് ദിവസം മുമ്പ് അദ്ദേഹം പറഞ്ഞത്.

yogi adithya nadh says anti caa protesters ancestors divided india
Author
Delhi, First Published Feb 1, 2020, 6:28 PM IST

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ വീണ്ടും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. നിയമം ഭേദഗതി ചെയ്തതിലുള്ള എതിര്‍പ്പല്ല അവര്‍ പ്രകടിപ്പിക്കുന്നതെന്നും ലോകത്തെ വന്‍ ശക്തിയായി ഇന്ത്യ ഉയർന്ന് വന്നതിലുള്ള മുറുമുറുപ്പാണെന്നും യോ​ഗി ആദിത്യനാഥ് പറഞ്ഞു. കിഴക്കൻ ദില്ലിയിൽ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

“അവരുടെ പൂര്‍വികരാണ് ഇന്ത്യയെ വിഭജിച്ചത്. അതിനാല്‍ ഇന്ത്യ ശ്രേഷ്ഠ ഭാരതമായി വളര്‍ന്നു വരുന്നതില്‍ അവര്‍ക്ക് മുറുമുറുപ്പുണ്ട്. ദില്ലിയിലെ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന ഈ പ്രതിഷേധം സി‌എ‌എയ്ക്കെതിരെ ഉള്ളതല്ല. ലോകത്തെ ഒരു പ്രധാന ശക്തിയായി ഉയർന്ന് വരാൻ ഇന്ത്യയ്ക്ക് എങ്ങനെ കഴിയുന്നുവെന്നാണ് അവര്‍ ചോദിക്കുന്നത്.  ഇന്ത്യയുടെ കുതിപ്പ് തടയാനുള്ള ശ്രമമാണ് നടക്കുന്നത് “-യോഗി ആദിത്യനാഥ് പറഞ്ഞു.

നേരത്തെയും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുവർക്കെതിരെ യോ​ഗി ആദിത്യനാഥ് രംഗത്തെത്തിയിരുന്നു. പ്രതിഷേധക്കാർ സംസാരിക്കുന്നത് പാകിസ്ഥാന്റെ സ്വരത്തിലാണെന്നായിരുന്നു രണ്ട് ദിവസം മുമ്പ് അദ്ദേഹം പറഞ്ഞത്. രാജ്യത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ഒരു ശ്രമവും അംഗീകരിക്കാനാകില്ലെന്നും യോ​ഗി കൂട്ടിച്ചേർത്തിരുന്നു.

Read Also: 'പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നവര്‍ സംസാരിക്കുന്നത് പാകിസ്ഥാന്റെ സ്വരത്തില്‍': യോഗി ആദിത്യനാഥ്
 

Follow Us:
Download App:
  • android
  • ios