
ദില്ലി: ഉത്തര്‍ പ്രദേശിൽ വീണ്ടും പൊളിക്കൽ നടപടി. പ്രവാചകനെതിരായ ബിജെപി നേതാവ് നൂപുർ ശർമയുടെ പരാമർശത്തിന്‍റെ പേരിൽ യുപിയിലെ കാൺപൂരിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളുടെ പേരിലുള്ള കെട്ടിടങ്ങളാണ് പൊളിച്ച് നീക്കിയത്. അനധികൃത നിർമ്മാണമെന്ന് കാട്ടിയാണ് സര്‍ക്കാര്‍ നടപടി. കാൺപൂരിൽ കൂടുതൽ ഇടങ്ങളിൽ പൊളിക്കൽ നടപടികൾ തുടരുകയാണ്. നാളെയും പൊളിക്കൽ നടപടികൾ തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ബുൾഡോസർ നടപടി തുടരുമെന്ന് യുപി മുഖ്യമന്ത്രിയും വ്യക്തമാക്കി.
കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു. ഒരു കുറ്റവാളിയെയും വെറുതെ വിടില്ലെന്നും ഒരു നിരപരാധിയും ശിക്ഷക്കപ്പെടില്ലെന്നും യോഗി ട്വിറ്ററില്‍ കുറിച്ചു. ഉന്നതലയോഗത്തിന് ശേഷമായിരുന്നു ആദിത്യനാഥിന്‍റെ ട്വീറ്റ്. കുറ്റവാളികൾക്കും ക്രിമിനൽ മാഫിയക്കുമെതിരെ ബുൾഡോസർ നടപടി തുടരും. പക്ഷേ, ഒരു സാധാരണക്കാരന്‍റെ വീടുകൾ തകരില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. പ്രതികൾക്കെതിരെ ദേശീയ സുരക്ഷ നിയമം ചുമത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Also Read: ആരാണ് നുപുര്‍ ശര്‍മ്മ ? രാജ്യത്തിന് തലവേദനയായ വിവാദത്തിന് വഴിവച്ച ബിജെപി നേതാവ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam