
ഡെറാഡൂൺ: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്തിന് കൊവിഡ് സ്ഥിരീകരിച്ചു. ശാരീരിക അസ്വസ്ഥതകളൊന്നും ഇല്ലാത്തതിനാൽ വീട്ടിൽ ഐസൊലേഷനിൽ തുടരും. എനിക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട് ലഭിച്ചു. ഞാൻ ആരോഗ്യവാനായിരിക്കുന്നു, ലക്ഷണങ്ങളില്ല. - ട്വീറ്റിലൂടെ റാവത്ത് അറിയിച്ചു.
ഡോക്ടറുടെ നിർദ്ദേശപ്രകാരം ഞാൻ ഹോം ഐസൊലേഷനിലാണ്. കഴിഞ്ഞ കുറച്ച് ദിവസത്തിനുള്ളിൽ ഞാനുമായി സമ്പർക്കം പുലർത്തിയ എല്ലാവരും കൊവിഡ് പരിശോധന നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു. - മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഉത്തരാഖണ്ഡ് മന്ത്രി രേഖാ ആര്യയ്ക്ക് നേരത്തേ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നേരത്തേ അദ്ദേഹവുമായി ബന്ധപ്പെട്ട രണ്ട് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മുഖ്യമന്ത്രി രണ്ട് തവണ ക്വാറന്റൈനിൽ പോയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam