
ദില്ലി : ഉത്തരാഖണ്ഡിലെ ധരാലി ഗ്രാമത്തിൽ മേഘവിസ്ഫോടനത്തിൽ വീടുകൾ നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന് സർക്കാർ 5 ലക്ഷം രൂപ അടിയന്തര സഹായം നൽകുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചു.
ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായവും നൽകും. ദുരന്തബാധിതരുടെ പുനരധിവാസത്തിനും മറ്റു നടപടികൾക്കുമായി റവന്യൂ സെക്രട്ടറിയുടെ അധ്യക്ഷതയിൽ മൂന്നംഗ സമിതി രൂപീകരിച്ചു. സമിതി ഒരാഴ്ചയ്ക്കുള്ളിൽ സർക്കാരിന് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം.