ഉസ്ബെക്കിസ്ഥാൻ യുവതിയെ ഹോട്ടൽ മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം ബെംഗളൂരുവില്‍

Published : Mar 14, 2024, 12:14 PM ISTUpdated : Mar 14, 2024, 12:29 PM IST
ഉസ്ബെക്കിസ്ഥാൻ യുവതിയെ ഹോട്ടൽ മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം ബെംഗളൂരുവില്‍

Synopsis

ബെം​ഗളൂരുവിലെ ശേഷാദ്രിപുരം ഏരിയയിലാണ് യുവതി താമസിച്ചിരുന്നത്. ഏറെ വൈകിയിട്ടും യുവതിയെ പുറത്തേക്ക് കാണാത്തതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാരൻ അന്വേഷിക്കുകയായിരുന്നു. 

ബെം​ഗളൂരു: ഉസ്ബെക്കിസ്ഥാൻ യുവതിയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ബെം​ഗളൂരുവിലെ ഹോട്ടൽ മുറിയിലാണ് ബുധനാഴ്ച്ച സെറീൻ(37) എന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ അഞ്ചിനാണ് യുവതി ബെം​ഗളൂരുവിൽ എത്തിയതെന്ന് പൊലീസ് പറയുന്നു. 

ബെം​ഗളൂരുവിലെ ശേഷാദ്രിപുരം ഏരിയയിലാണ് യുവതി താമസിച്ചിരുന്നത്. ഏറെ വൈകിയിട്ടും യുവതിയെ പുറത്തേക്ക് കാണാത്തതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാരൻ അന്വേഷിക്കുകയായിരുന്നു. എന്നാൽ വാതിലിൽ തട്ടിയിട്ടും മറുപടിയൊന്നും ലഭിക്കാത്തതിനെ തുടർന്ന് വൈകുന്നേരം നാലരയോടു കൂടി മറ്റൊരു കീ കൊണ്ട് വാതിൽ തുറന്നു നോക്കിയപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ ശ്വാസം മുട്ടി മരിച്ചനിലയിലാണ് കണ്ടെത്തിയതെന്ന് ഡിസിപി എച്ച്ടി ശേഖർ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായും പൊലീസ് അറിയിച്ചു. 

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് സംഘവും പൊലീസും ഡോ​ഗ് സ്ക്വാഡും മുറിയിലെത്തി പരിശോധന നടത്തിവരികയാണ്. സറീൻ്റെ ദുരൂഹ മരണത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിവരുന്നത്. അതേസമയം, വിസയുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പാസ്പോർട്ടിനെ കുറിച്ച് അന്വേഷിച്ച് വരികയാണെന്നും പൊലീസ് വ്യക്തമാക്കി. 

പത്മജയ്ക്കും പദ്മിനിക്കും പിന്നാലെ തമ്പാനൂര്‍ സതീഷും ബിജെപിയിൽ; തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ എത്തി

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

https://www.youtube.com/watch?v=Ko18SgceYX8

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാത്രി നടക്കാനിറങ്ങി, മുന്നിൽ വന്നത് അഞ്ചടിയിലേറെ വലുപ്പമുള്ള മുതല, ക്രൂരമായി ആക്രമിച്ച് കൊന്ന് യുവാക്കൾ, അറസ്റ്റ്
തിരക്കേറിയ ജങ്ഷനിൽ ഒന്നൊന്നായി ഡസനോളം ബൈക്കുകൾ റോഡിൽ തെന്നി വീണുകൊണ്ടിരുന്നു, നടുക്കുന്ന വീഡിയോ, റോഡിലെ മാലിന്യം വില്ലൻ