'അണ്ണാ ഡിഎംകെയെ തിരിച്ച് പിടിക്കും, ജയലളിതയുടെ ആഗ്രഹം നടപ്പാക്കും', ജയ സ്മാരകത്തിന് മുമ്പില്‍ വിതുമ്പി ശശികല

Published : Oct 16, 2021, 01:53 PM IST
'അണ്ണാ ഡിഎംകെയെ തിരിച്ച് പിടിക്കും, ജയലളിതയുടെ ആഗ്രഹം നടപ്പാക്കും', ജയ സ്മാരകത്തിന് മുമ്പില്‍ വിതുമ്പി ശശികല

Synopsis

പാര്‍ട്ടിക്ക് വരാനിരിക്കുന്നത് നല്ലകാലമെന്ന് അവകാശപ്പെട്ട ശശികല രാഷ്ട്രീയ തിരിച്ചുവരവുണ്ടാകുമെന്നും വ്യക്തമാക്കി.

ചെന്നൈ: തമിഴ്‍നാട്ടില്‍ അണ്ണാ ഡിഎംകെയെ തിരിച്ച് പിടിക്കുമെന്ന ആഹ്വാനവുമായി നൂറ് കണക്കിന് പ്രവര്‍ത്തകര്‍ക്കൊപ്പം ശശികല (V K Sasikala)  ജയ സമാധിയില്‍. അനുയായികള്‍ നോക്കിനില്‍ക്കേ ജയ സ്മാരകത്തിന് മുന്നില്‍ ശശികല വിതുമ്പി കരഞ്ഞു.  അണ്ണാ ഡിഎംകെയ്ക്ക് നല്ല കാലം ഉടനുണ്ടാവുമെന്നും ജയലളിതയുടെ ആഗ്രഹം നടപ്പാക്കുമെന്നും ശശികല പറഞ്ഞു. അണ്ണാ ഡിഎംകെയെ അധികാരത്തിലേറ്റണമെന്ന ജയലളിതയുടെ ആഗ്രഹം നടപ്പാക്കാന്‍ പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങണമെന്ന് ശശികല ആഹ്വാനം ചെയ്തു. പാര്‍ട്ടിക്ക് വരാനിരിക്കുന്നത് നല്ലകാലമെന്ന് അവകാശപ്പെട്ട ശശികല രാഷ്ട്രീയ തിരിച്ചുവരവുണ്ടാകുമെന്നും വ്യക്തമാക്കി.

അണ്ണാ ഡിഎംകെയില്‍ നിന്ന് പുറത്താക്കിയ ശേഷമുള്ള ശശികലയുടെ ആദ്യ സന്ദര്‍ശനമാണിത്. അനധികൃതസ്വത്ത് സമ്പാദന കേസില്‍ ജയിലിലാകുന്നതിന് മുമ്പാണ് ജയ സമരാകത്തില്‍ ശശികല ഒടുവിലെത്തിയിരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ പാര്‍ട്ടിയില്‍ ഇപിഎസ് ഒപിഎസ് ഭിന്നത രൂക്ഷമാണ്. പനീര്‍സെല്‍വം പക്ഷവുമായി കൂടിക്കാഴ്ചയ്ക്ക് ശശികല നീക്കം നടത്തുന്നുണ്ട്. അണ്ണാ ഡിഎംകെയുടെ ഔദ്യോഗിക പതാകയുമായാണ് പ്രവര്‍ത്തകര്‍ മറീനയിലെത്തിയത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശശികലയാണെന്നും പുറത്താക്കിയ നടപടി നിയമവിരുദ്ധമെന്നുമാണ് അനുയായികളുടെ അവകാശവാദം. അണ്ണാഡിഎംകെ ആസ്ഥാനത്ത് അടക്കം സുരക്ഷ വര്‍ധിപ്പിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഒരൊറ്റ അഭ്യർത്ഥനയേ ഉള്ളൂ അതിര്‍ത്തിയിലെ ബിഎസ്എഫ് പോസ്റ്റുകളിലേക്ക് ആരും പോകരുത്', എസ്ഐആറിനെതിരെ രൂക്ഷ പ്രതികരണവുമായി മമത
6 സംസ്ഥാനങ്ങളിൽ എസ്ഐആർ സമയപരിധി നീട്ടി; കേരളത്തിൽ കരട് പട്ടിക 23 ന് തന്നെ പ്രസിദ്ധീകരിക്കും