പതിനെട്ട് വയസിന് മുകളിലുള്ളവരുടെ വാക്സീനേഷനൊരുങ്ങി രാജ്യം, രജിസ്ട്രേഷൻ നാളെ മുതൽ

By Web TeamFirst Published Apr 27, 2021, 8:34 PM IST
Highlights

പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്ക് മെയ് മാസം ഒന്നാം തിയ്യതി മുതലാണ് വാക്സീന്‍ നല്‍കുന്നത്.

ദില്ലി: കൊവിഡ് വ്യാപനം തീവ്രമാകുന്നതിനിടെ രാജ്യത്ത് പതിനെട്ട് വയസിന് മുകളിലുള്ളവരുടെ വാക്സീനേഷന് നാളെ തുടക്കമാകും. വെകിട്ട് നാല് മണി മുതല്‍ കൊവിന്‍ ആപ്പില്‍ പേര് വിവരങ്ങൾ രജിസ്റ്റര്‍ ചെയ്യാം. പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്ക് മെയ് മാസം ഒന്നാം തിയ്യതി മുതലാണ് വാക്സീന്‍ നല്‍കുന്നത്.

അതേ സമയം രാജ്യത്തെ ഓക്സിജന്‍ വിതരണം വിലയിരുത്താന്‍ നാളെയും വിവിധ മന്ത്രാലയങ്ങള്‍ യോഗം ചേരും. കഴിഞ്ഞ ആറ് ദിവസമായി പ്രതിദിന രോഗബാധ മൂന്ന് ലക്ഷത്തിന് മുകളിലാണ്. പ്രതിദിന മരണ സംഖ്യ മൂവായിരത്തോട് അടുക്കുകയാണ്. കർണാടകത്തിൽ കോവിഡ് കർഫ്യു നിലവിൽ വന്നു. മെയ് 12 വരെ 14 ദിവസം കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 

click me!