ദാരുണം ഈ കാഴ്ച; നടുറോഡിൽ സ്ത്രീയുടെ മൃതദേഹം, വാഹനങ്ങൾ നിർത്താതെ കയറിയിറങ്ങി മണിക്കൂറുകൾ, കൈ കാലുകൾ അറ്റു

Published : Mar 04, 2024, 08:27 AM ISTUpdated : Mar 04, 2024, 08:38 AM IST
ദാരുണം ഈ കാഴ്ച; നടുറോഡിൽ സ്ത്രീയുടെ മൃതദേഹം, വാഹനങ്ങൾ നിർത്താതെ കയറിയിറങ്ങി മണിക്കൂറുകൾ, കൈ കാലുകൾ അറ്റു

Synopsis

റോഡിൽ കിടന്നിരുന്ന ഒരു സ്ത്രീയുടെ മൃതദേഹത്തിലൂടെ നിരവധി കാറുകളാണ് കയറിയിറങ്ങി പോയത്. സംഭവസ്ഥലത്ത് നിന്നുള്ള അസ്വസ്ഥാജനകമായ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. വാഹനങ്ങൾ കയറിയിറങ്ങിയതോടെ മൃതദേഹത്തിൽ നിന്നും  കൈകാലുകൾ വേറിട്ടുപോന്നു. 

ലഖ്നൗ: ഉത്തർപ്രദേശിലെ ആഗ്ര-ലഖ്‌നൗ എക്‌സ്പ്രസ് വേയിൽ സ്ത്രീയുടെ മൃതദേഹത്തിന് മുകളിലൂടെ ചീറിപ്പാഞ്ഞ് വാഹനങ്ങൾ. കഴിഞ്ഞ ദിവസമാണ് ദാരുണവും ഞെട്ടിപ്പിക്കുന്നതുമായ സംഭവമുണ്ടായത്. റോഡിൽ കിടന്ന അജ്ഞാത സ്ത്രീയുടെ മൃതദേഹത്തിന് മുകളിലൂടെ വാഹനങ്ങൾ നിർത്താതെ പോവുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചു. 

റോഡിൽ കിടന്നിരുന്ന ഒരു സ്ത്രീയുടെ മൃതദേഹത്തിലൂടെ നിരവധി കാറുകളാണ് കയറിയിറങ്ങി പോയത്. സംഭവസ്ഥലത്ത് നിന്നുള്ള അസ്വസ്ഥതയുണ്ടാക്കുന്ന  ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. വാഹനങ്ങൾ കയറിയിറങ്ങിയതോടെ മൃതദേഹത്തിൽ നിന്നും  കൈകാലുകൾ അറ്റുപോന്നു. റോഡിൽ വികൃതമായാണ് പിന്നീട് ശരീരം കിടന്നത്. ഒന്നോ രണ്ടോ അല്ല, നൂറുകണക്കിന് കാറുകളാണ് മൃതദേഹത്തിലൂടെ കടന്നുപോയത്. എന്നാൽ ആരെങ്കിലും വാ​ഹനം നിർത്തി വിവരം പൊലീസിനെ അറിയിക്കാനോ നടപടി സ്വീകരിക്കാനോ തയ്യാറായില്ലെന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. 

അതിനിടെ, സാമൂഹ്യമാധ്യമങ്ങളിൽ ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് പൊലീസിന് വിവരം ലഭിക്കുന്നത്. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സംഭവ സ്ഥലത്തേക്ക് കുതിച്ചെത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, കൊല്ലപ്പെട്ടയാളെ തിരിച്ചറിയാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പൊലീസ് എത്തുന്നതിന് മുമ്പ് ആരാണ് മൃതദേഹം എക്സ്പ്രസ് വേയിൽ എത്തിച്ചെന്നത് അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താൻ കഴിയൂവെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി. 

മാർച്ചിലും കനത്തു തന്നെ; സംസ്ഥാനത്ത് ചൂട് കുടുമെന്ന് മുന്നറിയിപ്പ്, ആറു ജില്ലകളിൽ ജാ​ഗ്രത

സിദ്ധാർത്ഥന്റെ മരണം; 'അന്വേഷണം തൃപ്തികരമല്ല, പൊലീസിന് പാർട്ടിയുടെ സമ്മർദ്ദമുണ്ട്': അച്ഛൻ ജയപ്രകാശ്

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

കേന്ദ്രമന്ത്രിയുടെ വിശദീകരണം പാർലമെന്റിൽ, 5.8 ലക്ഷം പേരെ ബാധിച്ചു, 827 കോടി തിരികെ നൽകി, ഇൻഡിഗോക്കെതിരെ നടപടി ഉറപ്പ്
കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'