
കോലാപൂര്‍: പാനി പൂരിയില്‍ കക്കൂസില്‍ നിന്നുളള വെള്ളം ഉപയോഗിച്ച് കച്ചവടക്കാരന്‍. തെരുവോര ഭക്ഷണശാലകളിലെ ഏറെ ജനപ്രിയമായ പാനിപൂരിയില്‍ കച്ചവടക്കാരന്‍ കക്കൂസ് വെള്ളമൊഴിക്കുന്ന ദൃശ്യങ്ങളാണ് ക്യാമറയില്‍ പതിഞ്ഞത്. മഹാരാഷ്ട്രയിലെ കോലാപൂരിലാണ് സംഭവം.
കോലാപൂരിലെ രാണ്‍കല തടാകത്തിന് സമീപത്ത് സ്ഥിരമായി കച്ചവടം നടത്തിയ വ്യക്തിയാണ് ശുചിമുറിയില്‍ നിന്നുള്ള വെള്ളം ഭക്ഷണത്തിലുപയോഗിച്ച വില്‍പന നടത്തിയത്. 'മുംബൈ കേ സ്പെഷ്യല്‍ പാനി പൂരി വാല' എന്ന കടയിലാണ് ഇത്തരത്തില്‍ സംഭവവമുണ്ടായതെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. തടാക പരിസരത്ത് നിരവധി സന്ദര്‍ശകരെത്തുന്ന സ്ഥലമാണ്. ഇയാളുടെ കടയില്‍ മിക്ക സമയത്തും പാനി പൂരി കഴിക്കാനെത്തുന്നവരുടെ തിരക്ക് അനുഭവപ്പെട്ടിരുന്നതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
റോഡരികിലെ പൊതുകക്കൂസില്‍ നിന്നായിരുന്നു വെള്ളം എടുത്തിരുന്നത്. കച്ചവടക്കാരന് ശുചിമുറിയില്‍ നിന്നുള്ള വെള്ളമുപയോഗിച്ച് കാന്‍ നിറയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ ചിലര്‍ കട അടിച്ചു തകര്‍ത്തതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam