അമിത അളവിൽ വ​യാ​ഗ്ര കഴിച്ചു, ലൈം​ഗികാവയവം സാധാരണ നിലയിലായില്ല; ഭാര്യ പിണങ്ങിപ്പോയി, യുവാവിന്റെ ദുരവസ്ഥ  

Published : Jun 07, 2022, 01:00 AM IST
അമിത അളവിൽ വ​യാ​ഗ്ര കഴിച്ചു, ലൈം​ഗികാവയവം സാധാരണ നിലയിലായില്ല; ഭാര്യ പിണങ്ങിപ്പോയി, യുവാവിന്റെ ദുരവസ്ഥ  

Synopsis

സുഹൃത്തുക്കളുടെ ഉപദേശമാണ് യുവാവിന് വിനയായത്. ഡോക്ടർ നിർദേശിച്ചതിലും കൂടുതൽ അളവിൽ സുഹൃത്തുക്കൾ നിർദേശിച്ച പ്രകാരം  പ്രതിദിനം 200 മില്ലി മരുന്ന് കഴിച്ചു തുടങ്ങി. 50 മില്ലി കഴിക്കാനായിരുന്നു ഡോക്ടറുടെ നിർദേശം.

പ്രയാ​ഗ് രാജ്:  ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ അമിതമായി വയാ​ഗ്ര കഴിച്ച നവവരൻ ആശുപത്രിയിൽ. കുറച്ച് മാസം മുമ്പ് വിവാഹിതനായ യുവാവ്, സുഹൃത്തുക്കളുടെ നിർദേശപ്രകാരമാണ് ലൈം​ഗിക ഉത്തേജനത്തിന് വയാ​ഗ്ര കഴിച്ചു തുടങ്ങിയത്. എന്നാൽ, ഡോക്‌ടർമാർ നിർദേശിച്ചതിലും കൂടുതൽ അളവിൽ വയാ​ഗ്ര കഴിച്ചതോടെ ലൈം​ഗികാവയവും സാധാരണ അവസ്ഥയിൽ ആകാതെയായി. തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സ നൽകിയെങ്കിലും ഏറെക്കാലം ഈ അവസ്ഥയിൽ തന്നെ തുടരേണ്ടിവരുമെന്ന് ഡോക്ടർമാർ അറിയിച്ചു. 

സുഹൃത്തുക്കളുടെ ഉപദേശമാണ് യുവാവിന് വിനയായത്. ഡോക്ടർ നിർദേശിച്ചതിലും കൂടുതൽ അളവിൽ സുഹൃത്തുക്കൾ നിർദേശിച്ച പ്രകാരം  പ്രതിദിനം 200 മില്ലി മരുന്ന് കഴിച്ചു തുടങ്ങി. 50 മില്ലി കഴിക്കാനായിരുന്നു ഡോക്ടറുടെ നിർദേശം. മരുന്ന് അമിതമായി കഴിച്ചതോടെ 20 ദിവസം കഴിഞ്ഞിട്ടും ലൈം​ഗികാവയവം സാധാരണ നിലയിലായില്ല.  ഒടുവിൽ ഭാര്യ യുവാവിനെ ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് മടങ്ങി. ഭർത്താവിന്റെ വീട്ടുകാർ നിർബന്ധിച്ചതിനെ തുടർന്ന് തിരിച്ചെത്തിയെങ്കിലും ഭർത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച്തോടെ വീണ്ടും മടങ്ങി. 

ശസ്ത്രക്രിയ വിജയകരമായെങ്കിലും ഏറെക്കാലം ഉദ്ധരിച്ച അവസ്ഥയിലായിരിക്കുമെന്നാണ് ഡോക്ടർമാർ പറഞ്ഞത്.  യുവാവിന്  കുട്ടികളുണ്ടാകുമെങ്കിലും ഉദ്ധരിച്ച അവസ്ഥയിൽ തുടരേണ്ടിവരും. യുവാവിന് ഉടൻ തന്നെ സാധാരണ ജീവിതം നയിക്കാൻ കഴിയുമെന്നും ഡോക്ടർമാർ പറഞ്ഞു. ഇന്ത്യ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'കൂലിക്കെടുത്തത് രണ്ട് പേരെ, കൊന്നൊടുക്കിയത് നൂറിലേറെ തെരുവുനായ്ക്കളെ', ഗ്രാമപഞ്ചായത്തിനെതിരെ കേസ്
യുപിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്ക് ജാമ്യം‌; അറസ്റ്റിലായത് ജനുവരി 13ന്