വിജയ്‍യുടെ ജ്യോതിഷിക്ക് സർക്കാർ നിയമനം സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനവും പരിഹാസവും

Published : May 12, 2026, 03:07 PM ISTUpdated : May 12, 2026, 03:10 PM IST
vijay Astrologer

Synopsis

വിജയ് മുഖ്യമന്ത്രി ആകുമെന്നും തമിഴ്നാട്ടിൽ രാഷ്ട്രീയ സുനാമി വരുമെന്നും ഇയാൾ നേരത്തെ പ്രവചിച്ചിരുന്നു.

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ജ്യോതിഷിക്ക് സർക്കാർ നിയമനം. റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിനെ മുഖ്യമന്ത്രിയുടെ ഒഎസ്ഡിയാക്കി നിയമിച്ച് സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ടിവികെ വക്താവുമാണ് ഇദ്ദേഹം. ഗവർണറെ വിജയ് കാണാൻ പോയപ്പോൾ ഒപ്പം ഉണ്ടായിരുന്നു. തമിഴ്നാട്ടിലെ പ്രമുഖ സംഖ്യാശാസ്ത്രജ്ഞൻ എന്ന നിലയിൽ പ്രശസ്തനാണ്. വിജയ് മുഖ്യമന്ത്രി ആകുമെന്നും തമിഴ്നാട്ടിൽ രാഷ്ട്രീയ സുനാമി വരുമെന്നും ഇയാൾ നേരത്തെ പ്രവചിച്ചിരുന്നു. നിയമനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വിജയ്ക്ക് രൂക്ഷ വിമർശനവും പരിഹാസവും ഉയർന്നു.

അതേസമയം, അധികാരത്തിലേറി ദിവസങ്ങൾ പിന്നിടുമ്പോൾ ടിവികെ പ്രവർത്തകർക്ക് പുതിയ നിർദേശവുമായി മുഖ്യമന്ത്രി വിജയ്. പാതയോര ബോർഡുകളും ബാനറുകളും സ്ഥാപിക്കരുതെന്നും ആൾക്കൂട്ടം എത്തുന്നയിടങ്ങളിൽ പ്രചാരണബോർഡുകൾ പാടില്ലെന്നും വിജയ് നിർദേശിക്കുന്നു. ഗതാഗതം തടസ്സപ്പെടുത്തി ഒന്നും ചെയ്യരുത്. പൊതുജനത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ ജന്മദിനത്തിനും മറ്റും ആഘോഷങ്ങൾ സംഘടിപ്പിക്കരുത്. നിർദേശം ലംഘിച്ചാൽ കർശന നടപടി എന്നും മുഖ്യമന്ത്രി വിജയ് വ്യക്തമാക്കി. നേരത്തെ സംസ്ഥാനത്തെ ചട്ടം ലഘിക്കുന്ന എഴുന്നൂറോളം ടാസ്മാക് മദ്യശാലകള്‍ അടച്ചുപൂട്ടാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അധികാരത്തിലേറി ദിവസങ്ങൾ മാത്രം; ടിവികെ പ്രവർത്തകർക്ക് കർശന നിർദേശം നൽകി മുഖ്യമന്ത്രി വിജയ്; 'പാതയോര ബോർഡുകളും ബാനറുകളും വേണ്ട'
'വീട്ടിൽ വരുന്നവരെല്ലാം തീരുമാനമായോ എന്ന് ചോദിക്കുന്നു, പുറത്തിറങ്ങി നടക്കാൻ വയ്യ'; രൂക്ഷ വിമർശനവുമായി മുസ്ലിം ലീ​ഗ്