
ചെന്നൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ടിവികെ അധ്യക്ഷൻ വിജയ് അവഗണിച്ചതായി റിപ്പോർട്ട്. കരൂർ ദുരന്തത്തിന് പിന്നാലെ അമിത് ഷാ വിജയ് യെ ബന്ധപ്പെടാൻ ശ്രമിച്ചെന്നാണ് സൂചന. ദുരന്തത്തിന്റെ പിറ്റേന്ന് അമിത് ഷായുടെ ഓഫീസ് ബന്ധപ്പെടാൻ ശ്രമിച്ചു. ഫോൺ സംഭാഷണത്തിന് വഴിയൊരുക്കാൻ ആവശ്യപ്പെട്ടെന്നും എന്നാൽ സംസാരിക്കാൻ താത്പര്യമില്ലെന്ന് വിജയ് പറഞ്ഞുവെന്നുമുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. വിജയ്‍യുടെ അച്ഛൻ ചന്ദ്രശേഖറും സിനിമാമേഖലയിലെ ചിലരും വഴിയാണ് ബന്ധപ്പെട്ടത്. ടിവികെയുടെ മുതിർന്ന നേതാക്കളുമായിട്ടാണ് ബന്ധപ്പെട്ടത്.
കൂടാതെ വിജയ്‍യുടെ സംസ്ഥാന പര്യടനം മാറ്റിവെച്ചെന്ന വാര്‍ത്തയും പുറത്തുവന്നു. അടുത്ത രണ്ടാഴ്ചത്തെ പൊതുയോഗങ്ങൾ മാറ്റിയെന്നാണ് ടിവികെ സെക്രട്ടറിയേറ്റിന്റെ അറിയിപ്പ്. തത്കാലത്തേക്കാണ് പരിപാടികൾ മാറ്റിവെച്ചിരിക്കുന്നത്. അടുത്ത പൊതുയോഗങ്ങളെ കുറിച്ചുള്ള അറിയിപ്പ് പിന്നീട് നൽകുന്നതായിരിക്കും. അതേ സമയം, കരൂരിലെ പരിപാടിയുടെ മുഴുവൻ വീഡിയോ ഫൂട്ടേജുകളും ഹാജരാക്കണം എന്നാവശ്യപ്പെട്ട് ടിവികെ നേതാക്കൾക്ക് പൊലീസ് നോട്ടീസയച്ചു. ജോയിന്റ് സെക്രട്ടറി നിർമൽ കുമാറിനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. രാവിലെ അർജുൻ ആദവ യുടെ വീട്ടിൽ എത്തി നോട്ടീസ് നൽകിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam