സ്റ്റാലിന്‍റേത് 'സോറി മാ സര്‍ക്കാര്‍'; ഡിഎംകെ സര്‍ക്കാരിനെതിരെ കടന്നാക്രമിച്ച് വിജയ്, കസ്റ്റഡി മരണങ്ങളിൽ തെരുവിലിറങ്ങി ടിവികെ

Published : Jul 13, 2025, 01:44 PM IST
TVK Vijay

Synopsis

പൊലീസ് കസ്റ്റഡിയിൽ മരിച്ച 20 ഓളം പേരുടെ കുടുംബങ്ങളും വിജയ്ക്കൊപ്പം വേദിയിൽ എത്തി

ചെന്നൈ: തമിഴ്നാട്ടിലെ കസ്റ്റഡി മരണങ്ങളിൽ ചെന്നൈയിൽ വൻ പ്രതിഷേധവുമായി തമിഴക വെട്രി കഴകം (ടിവികെ). സ്റ്റാലിന്‍റേത് സോറി മാ സർക്കാർ ആണെന്ന് ടിവികെ അധ്യക്ഷൻ വിജയ് പരിഹസിച്ചു. പൊലീസ് കസ്റ്റഡിയിൽ മരിച്ചവരുടെ കുടുംബങ്ങളും ടിവികെ നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്തു.

സ്റ്റാലിൻ ഭരണത്തിലെ കസ്റ്റഡി മരണങ്ങൾ ചർച്ചയാക്കിയാണ് വലിയ പ്രതിഷേധ പരിപാടിയുമായി വിജയും ടിവികെയും തെരുവിലിറങ്ങിയത്. ശിവഗംഗയിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച അജിത് കുമാറിന് നീതി തേടിയാണ് പ്രതിഷേധ സംഗമം നടന്നത്. കറുത്തവസ്ത്രം ധരിച്ചാണ് വിജയ് എത്തിയത്. പൊലീസ് കസ്റ്റഡിയിൽ മരിച്ച 20 ഓളം പേരുടെ കുടുംബങ്ങളും വിജയ്ക്കൊപ്പം വേദിയിൽ എത്തി. 

മാപ്പ് വേണ്ട, നീതി മതി എന്നെഴുതിയ പ്ലാകാർഡുകളുമായാണ് പ്രവര്‍ത്തകര്‍ പ്രതിഷേധത്തില്‍ അണിനിരന്നത്. സ്റ്റാലിനെതിരെ ചോദ്യങ്ങളുമായാണ് വിജയ് പ്രസംഗം തുടങ്ങിയത്. കസ്റ്റഡി മരണത്തിനിരയായ 24 കുടുംബങ്ങളോട് സ്റ്റാലിൻ മാപ്പു പറഞ്ഞോയെന്ന് വിജയ് ചോദിച്ചു. അജിത്തിന്‍റെ കുടുംബത്തിന് നൽകിയ സഹായം മറ്റുള്ളവർക്ക് നൽകിയോ? എത്ര പൊലീസ് അതിക്രമങ്ങൾ നിങ്ങളുടെ ഭരണത്തിൽ നടന്നു?. 

പൊലീസ് അതിക്രമങ്ങളിൽ കോടതി ഇടപെടുമ്പോൾ മാത്രം പ്രതികരിക്കാനാണെങ്കിൽ സർക്കാർ എന്തിനെന്നും വിജയ് ചോദിച്ചു.ഇപ്പോഴുള്ളത് 'സോറി മാ സർക്കാർ ' ആണെന്ന് വിജയ് പരിഹസിച്ചു. എല്ലാവർക്കും നീതി ഉറപ്പാക്കാൻ ടിവികെ പൊരുതുമെന്നും വിജയ് വ്യക്തമാക്കി. പ്രതിഷേധത്തിനായി ചെന്നൈയക്ക് പുറത്തുള്ള ജില്ലകയിൽ നിന്നെത്തിയ പ്രവർത്തകരെ പൊലീസ് തടഞ്ഞതും ഡിഎംകെയ്‌ക്കെതിർ ടിവികെ ആയുധമാക്കി. വിജയ് ചുരുക്കം വാക്കുകളിൽ പ്രസംഗം അവസാനിപ്പിച്ചത് പ്രവർത്തകർക്ക് നിരാശയായെങ്കിലും എഐഎഡിഎംകെയ്‌ക്കോ ബിജെപിയ്‌ക്കോ കഴിയാത്ത വിധം കസ്റ്റഡി പീഡനങ്ങളിലെ ഇരകളെ അണിനിർത്താൻ കഴിഞ്ഞത് നേട്ടമായെന്നാണ് ടിവികെ വിലയിരുത്തൽ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആംബുലൻസ് സൗകര്യം നൽകിയില്ലെന്ന് ആരോപണം; ജാർഖണ്ഡിൽ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ ചുമന്ന് കുടുംബം
ഉത്ര കൊലക്കേസിന് സമാനം, മക്കൾ അച്ഛനെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നു, കൃത്യം ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ