'വിജയ് നിലപാട് അറിയിക്കണം'; ചീഫ് സെക്രട്ടറിക്കെതിരെ പരസ്യപ്രതിഷേധത്തിന് സിപിഎം

Published : Aug 21, 2026, 04:22 PM IST
Vijay CPM

Synopsis

വിദ്യാർത്ഥി പ്രതിഷേധം വിലക്കിയ വിവാദ ഉത്തരവിനെ തുടർന്ന് തമിഴ്നാട് ചീഫ് സെക്രട്ടറിക്കെതിരെ സിപിഎം പരസ്യപ്രതിഷേധത്തിന് ഒരുങ്ങുന്നു. ചീഫ് സെക്രട്ടറിയെ നീക്കണമെന്നും വിഷയത്തിൽ നടൻ വിജയ് നിലപാട് വ്യക്തമാക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.

ചെന്നൈ: സിജെപി -ഇടതു പ്രതിഷേധ നിരോധനത്തിൽ തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ പരസ്യപ്രതിഷേധത്തിന് സിപിഎം. നാളെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധം നടത്തും. ചീഫ് സെക്രട്ടറി സ്ഥാനത്ത് തുടരാൻ അനുവദിക്കരുതെന്നും വിജയ് നിലപാട് അറിയിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി സായികുമാറിന്റെ രാഷ്ട്രീയ ചായ്വ് പുറത്തുവന്നുവെന്നും സിപിഎം ആരോപിച്ചു. ടിവികെ സർക്കാരിനെ പുറത്തുനിന്ന് പിന്തുണക്കുന്ന പാർട്ടിയാണ് സിപിഎം.

തമിഴ്നാട്ടിലെ കോളേജുകളിൽ സിജെപി, ഇടത് പ്രതിഷേധം വിലക്കിയ വിവാദ ഉത്തരവ് പുറപ്പെടുവിച്ചത് ചീഫ് സെക്രട്ടറി അധ്യക്ഷനായ യോഗമെന്ന വിവരം പുറത്ത് വന്നിരുന്നു. പ്രതിമാസ ക്രമസമാധാന അവലോകന യോഗത്തിലാണ് നിർദേശം നൽകിയിരുന്നതെന്നാണ് വിവരം. ജൂലൈ 28നായിരുന്നു യോഗം. പ്രതിഷേധങ്ങളിലും സമരത്തിലും പങ്കെടുക്കുന്നതിൽ നിന്ന് വിദ്യാർത്ഥികളെ പിന്തിരിപ്പിക്കണമെന്നായിരുന്നു യോഗ തീരുമാനം. വിദ്യാർത്ഥികളെ പ്രതിഷേധത്തിൽ പങ്കെടുക്കാൻ അനുവദിക്കരുതെന്ന് കോളേജ് പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകിയിരുന്നു. വിവാദമായതോടെ കോളേജുകളിൽ സിജെപി, ഇടത് പ്രതിഷേധം വിലക്കിക്കൊണ്ടുള്ള ഉത്തരവ് തമിഴ്നാട് വിദ്യാഭ്യാസ വകുപ്പ് പിൻവലിക്കുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാഹുൽ ഗാന്ധിയുടേത് അരാജകത്വത്തിന്റെ രാഷ്ട്രീയമെന്ന് ബിജെപി, പെല്ലറ്റ് പ്രയോഗത്തിനെതിരായ മിന്നൽ സമരത്തിനെതിരെ വിമർശനം കടുപ്പിച്ച് നേതാക്കൾ
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ യുഎസ് സന്ദർശനത്തിന് അനുമതി നിഷേധിച്ച് കേന്ദ്രസർക്കാർ