നിർണ്ണായക നീക്കവുമായി വിജയ്‍യുടെ ടിവികെ, ആദ്യമായി ഇന്ത്യ മുന്നണി യോഗത്തിൽ പങ്കാളിത്തം; ഇലക്ഷൻ കമ്മീഷനെതിരെ ഒരുമിച്ച് പോരാട്ടം

Published : Oct 03, 2026, 04:30 PM IST
tamil nadu cm vijay

Synopsis

നടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടിവികെ) ആദ്യമായി ഇന്ത്യ മുന്നണി യോഗത്തിൽ പങ്കെടുത്തു. വോട്ടർ പട്ടികയിലെ തിരുത്തലുകളുമായി ബന്ധപ്പെട്ട് ഇലക്ഷൻ കമ്മീഷനെതിരെ പ്രതിഷേധിക്കാൻ ചെന്നൈയിൽ ചേർന്ന യോഗത്തിലാണ് ടിവികെ പ്രതിനിധികൾ എത്തിയത്.

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി നടൻ വിജയ് അധ്യക്ഷനായ തമിഴക വെട്രി കഴകം. ചെന്നൈ സത്യമൂർത്തി ഭവനിൽ ശനിയാഴ്ച ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ ഇന്ത്യ മുന്നണി കൺസൾട്ടേറ്റീവ് യോഗത്തിൽ ടിവികെ പ്രതിനിധികൾ ആദ്യമായി പങ്കെടുത്തു. വോട്ടർ പട്ടികയിലെ വിപുലമായ തിരുത്തലുകളുമായി ബന്ധപ്പെട്ട് ഇലക്ഷൻ കമ്മീഷനെതിരെയുള്ള പ്രതിഷേധങ്ങളും പ്രക്ഷോഭ പരിപാടികളും ആസൂത്രണം ചെയ്യാനാണ് യോഗം വിളിച്ചുചേർത്തത്.

പാർട്ടിയുടെ ഇലക്ഷൻ വിഭാഗം ജനറൽ സെക്രട്ടറിയും പൊതുമരാമത്ത് മന്ത്രിയുമായ ആധവ് അർജ്ജുന, ധനമന്ത്രി മരിയ വിൽസൺ എന്നിവരാണ് യോഗത്തിൽ ടിവികെയെ പ്രതിനിധീകരിച്ചെത്തിയത്. സെപ്റ്റംബറിൽ തമിഴ്‌നാട്ടിൽ വിജയിയുടെ നേതൃത്വത്തിൽ രൂപീകരിച്ച 'സെക്യുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ്' തമിഴ്‌നാട്ടിലെ ഇന്ത്യ മുന്നണിയുടെ ഭാഗമാണെന്നും, ആ അടിസ്ഥാനത്തിലാണ് യോഗത്തിൽ പങ്കെടുത്തതെന്നും ടിവികെ ദേശീയ വക്താവ് ഫെലിക്സ് ജെറാൾഡ് വ്യക്തമാക്കി.

കോൺഗ്രസ്, വിസികെ, എംഡിഎംകെ, മുസ്ലീം ലീഗ് തുടങ്ങിയ പാർട്ടികളുടെ മുതിർന്ന നേതാക്കളും യോഗത്തിൽ പങ്കെടുത്തു. ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിനെതിരെയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വയംഭരണാവകാശത്തെക്കുറിച്ചും ശക്തമായ വിമർശനം ഉന്നയിക്കുന്ന ഘട്ടത്തിലാണ് ഈ കൂട്ടായ്മ. ബിജെപിക്കെതിരെയുള്ള വിശാല പോരാട്ടത്തിൽ ഡിഎംകെയും ടിവികെയും ഒന്നിച്ചു നിൽക്കണമെന്ന സിപിഐ സംസ്ഥാന സെക്രട്ടറി വിരപാണ്ഡ്യന്‍റെ ആഹ്വാനവും യോഗത്തിന് മുന്നോടിയായി പുറത്തുവന്നു. ദേശീയ തലത്തിൽ ഇന്ത്യ മുന്നണിയുമായി പൂർണ്ണമായി സഹകരിക്കാതെ സ്വന്തം രാഷ്ട്രീയ നിലപാട് ഉയർത്തിപ്പിടിച്ചിരുന്ന വിജയ്‍യുടെ പാർട്ടി, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന പശ്ചാത്തലത്തിൽ മുന്നണി യോഗത്തിൽ പങ്കെടുത്തത് വരും ദിവസങ്ങളിൽ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

റഷ്യൻ സൈന്യത്തിൽ 55 ഇന്ത്യക്കാർ തുടരുന്നതായി റിപ്പോർട്ട്; മുഴുവൻ പൗരന്മാരെയും വിട്ടയയ്ക്കാൻ റഷ്യയ്ക്ക് മേൽ സമ്മർദം ശക്തമാക്കി ഇന്ത്യ
കർണാടകത്തിലെ വരൾച്ച: പ്രധാനമന്ത്രിക്ക് കത്തയച്ച് മല്ലികാർജുൻ ഖർഗെ; അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യം