ജെഎൻയു ക്യാംപസിൽ വിദ്യാർത്ഥിനികൾക്ക് നേരെ അതിക്രമം; മദ്യപിച്ച് കാറിലെത്തി തട്ടിക്കൊണ്ടുപോകാൻ ശ്രമം

Published : Jun 07, 2023, 12:54 PM ISTUpdated : Jun 07, 2023, 06:38 PM IST
ജെഎൻയു ക്യാംപസിൽ  വിദ്യാർത്ഥിനികൾക്ക് നേരെ അതിക്രമം; മദ്യപിച്ച് കാറിലെത്തി തട്ടിക്കൊണ്ടുപോകാൻ ശ്രമം

Synopsis

 കാറിലെത്തിയവർ രണ്ട് വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു എന്നാണ് പരാതി. 

ദില്ലി: ജെഎൻയു ക്യാംപസിൽ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ അതിക്രമം. കാറിലെത്തിയവർ രണ്ട് വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു എന്നാണ് പരാതി. ഇവർ‌ മദ്യപിച്ചിരുന്നതായും വിദ്യാർത്ഥിനികൾ പറഞ്ഞു. ഇന്നലെ രാത്രി 12 മണിക്ക് ശേഷമാണ് സംഭവം നടന്നത്. സാധാരണ ജെഎൻയു ക്യാംപസിൽ രാത്രി സമയങ്ങളില്‍ പെൺകുട്ടികളും ആൺകുട്ടികളും നടക്കാനിറങ്ങാറുണ്ട്. അതേസമയം പുറത്തു നിന്ന് ആളുകൾക്ക് വാഹനത്തിൽ ക്യാംപസിനകത്ത് പ്രവേശിക്കാനും തടസ്സങ്ങളില്ല. 

ഈ സാഹചര്യത്തിലാണ് ഇന്നലെ രാത്രി വിദ്യാര്‍ത്ഥിനികള്‍ നടക്കുന്നതിനിടെ കാറിലെത്തിയവര്‍ പെൺകുട്ടികളുടെ മുന്നിൽ വാഹനം നിർത്തി ഇവരോട് സംസാരിച്ചതിന് ശേഷം ഇവരെ വാഹനത്തിലേക്ക് പിടിച്ചു കയറ്റാൻ ശ്രമിച്ചത്. പെൺകുട്ടികൾ ബഹളം വെച്ചതോടെ മറ്റ് സ്ഥലങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ ഓടിക്കൂടി. ഓടിക്കൂടിയ മറ്റ് കുട്ടികളെ കാറിലെത്തിയവർ പിടിച്ചു തള്ളാനും മറ്റും ശ്രമിച്ചു. കൂടുതൽ വിദ്യാർത്ഥികളെത്തിയതോടെ ഇവർ കാർ എടുത്ത് പുറത്തേക്ക് പോകുകയായിരുന്നു. സംഭവത്തെ തുടർന്ന് ജെഎൻയു ക്യാംപസ് ഞെട്ടലിലാണ്. പെൺകുട്ടികൾക്ക് മറ്റ് പ്രശ്നങ്ങളൊന്നുമില്ല. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

മാര്‍ക്ക് ലിസ്റ്റ് വിവാദം: '2021 ല്‍ പുനഃപ്രവേശനം നേടി, ഫീസും അടച്ചു', ആര്‍ഷോയുടെ വാദം തള്ളി പ്രന്‍സിപ്പാള്‍

'മോദിപ്രഭാവവും ഹിന്ദുത്വഅജണ്ടയും മാത്രം പോര'കര്‍ണാടകയിലെ തോല്‍വി ആത്മപരിശോധനയ്ക്കുള്ള സമയമെന്ന് ആർഎസ്എസ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്ത യൂട്യൂബിൽ തത്സമയം കാണാം

PREV
click me!

Recommended Stories

'പക്ഷപാതപരമായി പ്രവർത്തിക്കുന്നു', ജസ്റ്റിസ് ജി ആർ സ്വാമിനാഥനെ ഇംപീച്ച് ചെയ്യാൻ ലോക്സഭാ സ്പീക്കർക്ക് നോട്ടീസ് നൽകി പ്രതിപക്ഷം
‘എനിക്കും വീട്ടില്‍ പോകണം, എത്രയും വേഗത്തിൽ പറത്താം, സോറി’; യാത്രക്കാരോട് വികാരാധീനനായി ഇന്‍ഡിഗോ പൈലറ്റ്-VIDEO