
ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉയരുന്ന സമരങ്ങളില്‍ ആക്രമണമുണ്ടാകുന്നതില്‍ ആശങ്കയറിയിച്ച് തമിഴ് സൂപ്പര്‍ താരം രജനീകാന്ത്. പ്രശ്നങ്ങള്‍ക്ക് പരിഹാരം ആക്രമണമല്ലെന്ന് രജനീകാന്ത് രജനീകാന്ത് ട്വീറ്റ് ചെയ്തു. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരങ്ങളില്‍ ആദ്യമായാണ് രജനീകാന്ത് അഭിപ്രായം രേഖപ്പെടുത്തുന്നത്.
രാജ്യത്തിന്‍റെ സുരക്ഷക്കും ക്ഷേമത്തിനുമായി പൗരന്മാര്‍ ഒരുമിക്കണം. ഇപ്പോള്‍ നടക്കുന്ന ആക്രമണ സംഭവങ്ങളില്‍ എനിക്ക് അതിതായ ആശങ്കയുണ്ടെന്നും രജനീകാന്ത് പറഞ്ഞു. രജനീകാന്തിന്‍റെ പ്രസ്താവനക്കെതിരെ സോഷ്യല്‍മീഡിയയില്‍ സമ്മിശ്ര പ്രതികരണമാണുണ്ടായത്. #IStandWithRajinikanth, #ShameOnYouSanghiRajini എന്നീ ഹാഷ് ടാഗുകളില്‍ ട്രെന്‍ഡിങ്ങായി.
ഉത്തര്‍പ്രദേശിലും കര്‍ണാടകയിലുമുണ്ടായ പ്രശ്നങ്ങള്‍ക്ക് പിന്നാലെയാണ് രജനീകാന്ത് അഭിപ്രായം പറഞ്ഞത്. മംഗളൂരുവില്‍ രണ്ട് പേരും ഉത്തര്‍പ്രദേശില്‍ ഒരാളും പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ തമിഴ്നാട്ടിലും സമരം ശക്തിപ്പെടുകയാണ്. കമല്‍ഹാസന്‍, സിദ്ധാര്‍ഥ് തുടങ്ങിയ താരങ്ങള്‍ പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരത്തിനിറങ്ങിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam