വിസ്മയ, ശ്രീ വ്ലോ​ഗ് യൂട്യൂബ് ചാനൽ പ്രവർത്തകർ അറസ്റ്റിൽ; പോക്സോ കേസ് പ്രതിയുടെ ദൃശ്യം പ്രചരിപ്പിക്കുമെന്ന് അച്ഛനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം

Published : May 30, 2026, 01:25 PM IST
Agni

Synopsis

പോക്സോ കേസ് പ്രതിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പിതാവിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച കേസിൽ യൂട്യൂബ് ചാനൽ പ്രവർത്തകർ അറസ്റ്റിൽ. വിസ്മയ ന്യൂസ്, ശ്രീ വ്ലോഗ് എന്നീ ചാനലുകളിലെ അഗ്നി, അനീഷ് എന്നിവരാണ് പിടിയിലായത്.

പത്തനംതിട്ട :പോക്സോ കേസ് പ്രതിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം. യൂട്യൂബ് ചാനൽ നടത്തിപ്പുകാർ പിടിയിൽ വിസ്മയ ന്യൂസ്, ശ്രീ വ്ലോഗ് എന്നീ യൂട്യൂബ് ചാനൽ നടത്തിപ്പുകാർക്ക് എതിരെ അടൂർ പോലീസ് കേസ് എടുത്തു. പത്ത് ലക്ഷം രൂപയാണ് ആവശ്യപ്പെട്ട്. പോലീസ് വഴി വീഡിയോ കിട്ടിയെന്നും അത് പ്രചരിപ്പിക്കുമേന്നുമായിരുന്നു ഭീഷണി. വിസ്മയ ന്യൂസിൽ പ്രവർത്തിക്കുന്ന അഗ്നി (33) , അനീഷ് (35) എന്നിവരാണ് പിടിയിലായത് മറ്റു പ്രതികളെയും ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു. പോക്സോ കേസിലെ പ്രതിയുടെ അച്ഛന്റെ പരാതിയിലാണ് അറസ്റ്റ്.

ശ്രീ വ്ലോഗ് എന്ന ചാനലിന്റെ ഉടമ ശ്രീജിത്തും ഭാര്യയും പുനലൂർ, അഞ്ചൽ എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചുള്ള വിസ്മയ യൂട്യൂബ് ചാനലിൽ പ്രവർത്തിക്കുന്ന അഗ്നി, അനീഷ്, റഹീം, കണ്ടാലറിയാവുന്ന ഒരാൾ എന്നീ ആറുപേർക്കെതിരെയാണ് കേസ്. ഇവർ പോക്സോ കേസിൽ അറസ്റ്റിലായ മകന്റെ ഫോണിലെ വീഡിയോ പൊലീസുകാർ മുഖേന തങ്ങൾക്ക് കിട്ടിയിട്ടുണ്ടെന്നും വീഡിയോ പ്രചരിപ്പിക്കാതിരിക്കണമെങ്കിൽ 10 ലക്ഷം രൂപ വേണമെന്നും നിരന്തരം ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. ഒടുവിൽ രണ്ടര ലക്ഷം രൂപ തരാമെന്ന് സമ്മതിക്കുകയും അടൂരിൽ വെച്ച്  കൈമാറാമെന്ന് അറിയിക്കുകയും ചെയ്തു. തുടർന്ന് പരാതിക്കാരൻ പൊലീസിനെ സമീപിച്ചു. അടൂർ പോലീസിലാണ് പരാതിപ്പെട്ടത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'വിജയ്ക്ക് വോട്ട് ചെയ്യാൻ കുടുംബ ഡോക്ടറെ തന്റെ പോലും പേരക്കുട്ടി സ്വാധീനിച്ചു'; ഹർജി പരി​ഗണിക്കുന്നതിനിടെ പരാമർശവുമായി ജഡ്ജി
'ഉത്തമ ജാതകം, മുഖ്യമന്ത്രിക്കസേരയിൽ നീണാൾ വാഴും'; ഡി കെ ശിവകുമാറിനെക്കുറിച്ച് ജ്യോതിഷി