
ദില്ലി: എഎപിയും ബിജെപിയും തമ്മിലുള്ള വാക്പ്പോര് രൂക്ഷമാകുന്നു. കെജ്രിവാളിന് നേരെയുണ്ടായ ആക്രമണശ്രമത്തെ ചൊല്ലിയാണ് പോര്. അമിത് ഷാ പരാജയമെന്ന് കെജരിവാൾ ആരോപിച്ചു. ഇന്നലെ ഗ്രേറ്റർ കൈലാഷിലെ പദയാത്രക്കിടെയാണ് കെജരിവാളിന് നേരെ ആക്രമണ ശ്രമമുണ്ടായത്. കെജരിവാളിന് നേരെ സ്പീരിറ്റ് ഒഴിച്ച് കത്തിക്കാനാണ് നീക്കം നടന്നതെന്നും പിന്നിൽ ബിജെപിയാണെന്നും എഎപി ആരോപിച്ചു. ദില്ലിയിൽ ക്രമസമാധാനം തകർന്നതിൽ അമിത് ഷാ മറുപടി പറയണമെന്നും എഎപി ആവശ്യപ്പെട്ടു.
എന്നാൽ പഴയ നാടകങ്ങൾ എഎപി അവസാനിപ്പിച്ച് ജനങ്ങളുടെ വിഷയങ്ങൾ മനസിലാക്കണമെന്ന് ബിജെപി തിരിച്ചടിച്ചു. എഎപി സർക്കാർ ബസ് മാർഷൽ പദ്ധതി പ്രകാരം ജോലി ചെയ്തിരുന്ന വ്യക്തിയാണ് ആക്രമണം നടത്തിയ അശോക് ഝാ. പദ്ധതി ലഫ് ഗവർണർ നിർത്തലാക്കിയിരുന്നു. ആറ് മാസത്തെ ശമ്പളം കിട്ടാനുണ്ടെന്നും എഎപി വാക്ക് പാലിച്ചില്ലെന്നും ആരോപിച്ചാണ് ഇയാൾ ആക്രമണം നടത്തിയതെന്നാണ് പൊലീസ് ഭാഷ്യം.
ഇന്നലെ ഗുണ്ടാ നേതാവുമായി ചേർന്ന് പണം തട്ടാൻ പദ്ധതിയിട്ടെന്ന് കേസിൽ എംഎൽഎ നരേഷ് ബല്യനെ ക്രൈംബ്രാഞ്ച് ആണ് അറസ്റ്റ് ചെയ്തത് പാർട്ടിക്ക് തലവേദനയായുകയാണ്. ഗുണ്ടാ നേതാവും എംഎൽഎയും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തുവന്നിരുന്നു. എന്നാൽ ക്രിമനലുകളെ സംരക്ഷിക്കുന്ന അമിത് ഷാ എംഎൽഎമാരെ അറസ്റ്റ് ചെയ്യുകയാണെന്ന് കെജരിവാൾ പ്രതികരിച്ചു. തനിക്ക് ഭീഷണിയുണ്ടെന്ന് പല തവണ പറഞ്ഞിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും കെജരിവാൾ ആരോപിച്ചു.
സ്കൂളിൽ വെച്ച് അധ്യാപകയെ പീഡിപ്പിച്ചു, ലൈംഗികാരോപണം; മുതിർന്ന കോൺഗ്രസ് നേതാവിനെ പുറത്താക്കി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam